Advertisment

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള വേഗ റെയില്‍പാത പദ്ധതി നടപ്പാകുമെന്നു പ്രതീക്ഷയില്ല: ഇ. ശ്രീധരന്‍

New Update

കൊച്ചി: തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള വേഗ റെയില്‍പാത പദ്ധതി നടപ്പാകുമെന്നു പ്രതീക്ഷയില്ലെന്നു ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍.

Advertisment

publive-image

 

ചെലവു കുറയ്ക്കാന്‍ വേണ്ടിയാണു സര്‍ക്കാര്‍ ഹൈ സ്പീഡ് റെയില്‍വേയ്ക്കു പകരം സെമി ഹൈ സ്പീഡ് പദ്ധതി പ്രഖ്യാപിച്ചത്. ഇതുകൊണ്ടു ചെലവില്‍ കാര്യമായ കുറവുണ്ടാകും എന്നു കരുതുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വേഗ പാത പദ്ധതിയില്‍ പാളത്തിന് ഇരുവശത്തും ഉയരത്തില്‍ മതില്‍ വേണ്ടി വരുമെന്നും പദ്ധതിക്കു റെയില്‍വേ തത്വത്തില്‍ അംഗീകാരം നല്‍കി എന്നതും ശരിയല്ലന്നും അദ്ദേഹം പറഞ്ഞു . പദ്ധതിയുടെ സര്‍വേ നടത്താന്‍ മാത്രമാണ് അനുമതി.

പ്രോജക്‌ട് റിപ്പോര്‍ട്ട് തയാറാക്കി നല്‍കിയാലേ പദ്ധതിക്ക് അനുമതി തേടാന്‍ കഴിയൂ. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 6 ഹൈ സ്പീഡ് - സെമി ഹൈസ്പീഡ് റെയില്‍ പദ്ധതികളില്‍ കേരളത്തിന്റെ പദ്ധതി ഉള്‍പ്പെട്ടിട്ടില്ല.

speed train
Advertisment