Advertisment

ഉത്സവ സീസണിൽ സന്ദർശകരുടെ എണ്ണം വർദ്ധിച്ചു, രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സര്‍വ്വീസ് നടത്താനൊരുങ്ങി സ്പൈസ് ജെറ്റ്; 28 പുതിയ വിമാന സര്‍വ്വീസ്‌ ആരംഭിക്കും, ടിക്കറ്റ് വില്‍പ്പന ആരംഭിക്കുന്നു

New Update

ഡല്‍ഹി: ശൈത്യകാലത്ത് രാജ്യത്തെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സര്‍വ്വീസ് നടത്താനൊരുങ്ങി സ്പൈസ് ജെറ്റ് .ഉത്സവ സീസണിൽ 28 പുതിയ വിമാനങ്ങൾ സര്‍വ്വീസ്‌ ആരംഭിക്കുമെന്ന് എയർലൈൻ കമ്പനിയായ സ്പൈസ് ജെറ്റ് പ്രഖ്യാപിച്ചു. ഒക്ടോബർ 31 മുതൽ ആഭ്യന്തര റൂട്ടിൽ 28 പുതിയ വിമാനങ്ങൾ ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

Advertisment

publive-image

രാജസ്ഥാനിലെ ജയ്പൂർ, ജയ്‌സാൽമീർ, ജോധ്പൂർ, ഉദയ്പൂർ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രധാന മെട്രോകളുമായും നഗരങ്ങളുമായും ബന്ധിപ്പിക്കുന്ന പുതിയ നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾ സ്പൈസ് ജെറ്റ് ആരംഭിക്കും.

www.spicejet.com, സ്‌പൈസ് ജെറ്റിന്റെ മൊബൈൽ ആപ്പ്, ഓൺലൈൻ ട്രാവൽ പോർട്ടലുകൾ, ട്രാവൽ ഏജന്റുമാർ എന്നിവ വഴി കമ്പനി ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

ഉത്സവ സീസൺ ആരംഭിക്കുകയും സന്ദർശകരുടെ എണ്ണം വർദ്ധിക്കുകയും ചെയ്തതോടെ രാജ്യത്തുടനീളമുള്ള യാത്രക്കാർക്കായി രാജസ്ഥാനിലേക്ക് വിമാനങ്ങൾ ആരംഭിച്ചതായി സ്പൈസ് ജെറ്റ് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ശിൽപ ഭാട്ടിയ പറഞ്ഞു.

ശൈത്യകാലത്ത് രാജ്യത്തെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് ഈ വിമാനങ്ങൾ ആരംഭിക്കുന്നത്.

spice jet
Advertisment