Advertisment

ഗാന്ധി കുടുംബത്തോടുള്ള നിങ്ങളുടെ കരുതലിനും സമര്‍പ്പണത്തിനും നന്ദി - എസ്പിജിക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡൽഹി∙ കേന്ദ്രസര്‍ക്കാര്‍ എസ്പിജി സുരക്ഷ പിന്‍വലിച്ച പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റ് . തന്നെയും കുടുംബത്തെയും വര്‍ഷങ്ങളായി സംരക്ഷിച്ചതിന് നന്ദി എന്നാണ് രാഹുൽ അറിയിച്ചത്. എസ്പിജി സുരക്ഷാ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

'വർഷങ്ങളായി തന്നെയും കുടുംബത്തെയും സംരക്ഷിച്ച എസിപിജിയിലെ എന്റെ എല്ലാ സഹോദരി–സഹോദരന്മാർക്കും വലിയ നന്ദി. നിങ്ങളുടെ സമര്‍പ്പണത്തിനും ഉറച്ച പിന്തുണയ്ക്കും കരുതലിനും നന്ദി. നിങ്ങളുടെ നല്ല ഭാവിക്കായി എല്ലാ ആശംസകളും നേരുന്നു'– രാഹുൽ കുറിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ പിന്‍വലിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നീക്കം. സിആര്‍പിഎഫിന്‍റെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഇനിമുതൽ ഇവര്‍ക്ക് ലഭിക്കുക. നെഹ്റു കുടുംബത്തിന്‍റെ സുരക്ഷ പിന്‍വലിക്കുന്നതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമാകും രാജ്യത്ത് എസ്പിജി സുരക്ഷ.

ആഭ്യന്തരവകുപ്പിന്‍റെ വാര്‍ഷിക അവലോകന യോഗമാണ് ഈ കാര്യത്തിൽ തീരുമാനമെടുത്തത്. നിലവില്‍ നെഹ്റു കുടുംബം സുരക്ഷാഭീഷണി നേരിടുന്നില്ലെന്ന് യോഗം വിലയിരുത്തിയതായും റിപ്പോര്‍ട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് നല്‍കിവന്നിരുന്ന എസിപിജി സുരക്ഷ നേരത്തെ പിൻവലിച്ചിരുന്നു.

rahul gandhi
Advertisment