Advertisment

കൊരട്ടിയിലെ കോൺഗ്രസ്സിൽ ചേരിത്തിരിവ് ശക്തം. മണ്ഡലം പ്രസിഡന്റ്‌ രാജിവെച്ചു !

New Update

publive-image

കൊരട്ടി: കോൺഗ്രസ്‌ കൊരട്ടി മണ്ഡലം പ്രസിഡന്റ്‌ ഡേവിസ് മൂലൻ രാജിവെച്ചു. പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ കൊരട്ടിയിൽ പാർട്ടിയ്ക്ക് അധികാരത്തിൽ എത്താൻ കഴിയാതിരുന്നത് ഒരു വിഭാഗം നേതാക്കളുടെയും പ്രവർത്തകരുടെയും വിമത പ്രവർത്തങ്ങൾകൊണ്ടായിരുന്നു.

വാർഡ് തലത്തിൽ ഭൂരിപക്ഷം പ്രവർത്തകരുടെ അഭിപ്രായം മാനിക്കണമെന്ന മണ്ഡലം പ്രസിഡന്റിന്റെ അഭിപ്രായത്തെ മാനിക്കാൻ ബ്ലോക്ക്‌, ജില്ലാ നേതൃത്വം തയ്യാറായിരുന്നില്ല. ഗ്രൂപ്പ്‌ അടിസ്ഥാനത്തിൽ വീതം വെയ്പായിരുന്നു തോൽവിയുടെ പ്രധാന കാരണം.

thrissur news
Advertisment