Advertisment

കുവൈറ്റില്‍ മഴ തുടരുമെന്ന് മുന്നറിയിപ്പ്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ മേഖലകളില്‍ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. കുവൈറ്റ് മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ടുമെന്റിലെ അബ്ദുല്‍ അസീസ് അല്‍ ഖരാവിയാണ്‌ ഇതിനെക്കുറിച്ച് പറഞ്ഞത്.

രാജ്യത്തൊട്ടാകെ രാത്രികാലങ്ങളില്‍ മഴ തുടരാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച പകല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. തെക്കന്‍ മേഖലകളില്‍ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ഞായറാഴ്ച രാവിലെ വരെ മൂടിക്കെട്ടിയ അന്തരീക്ഷത്തിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഞായറാഴ്ച ഉച്ചയോടെ ഈ സ്ഥിതിക്ക് മാറ്റമുണ്ടാവുകയും മഴയ്ക്കുള്ള സാധ്യത കുറയുകയും ചെയ്യും.

Advertisment