follow us

1 USD = 65.114 INR » More

As On 22-10-2017 12:49 IST

ചാമ്പ്യന്‍സ് ട്രോഫിക്ക് വേണ്ടി ഐപിഎല്‍ കളിക്കുന്നത് സ്വാര്‍ഥതയാണ്; ട്വന്റി-20 പ്രകടനം മാനദണ്ഡമാക്കി ഏകദിന ടീമിനെ തിരഞ്ഞെടുക്കരുതെന്നും ഗൗതം ഗംഭീര്‍

ന്യൂസ് ബ്യൂറോ ഡല്‍ഹി » Posted : 08/05/2017

ഡല്‍ഹി : ട്വന്റി-20 മത്സരങ്ങളിലെ പ്രകടനം ഏകദിന ടീമിലേക്കുള്ള ചവിട്ടുപടിയാകരുതെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഐപിഎല്ലില്‍ മിന്നും ഫോമിലുള്ള ഗംഭീര്‍ ഒരു അഭിമുഖത്തിലാണ് തന്റെ നയം വ്യക്തമാക്കിയത്. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലെ അംഗത്വം ലക്ഷ്യമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ഐപിഎല്ലില്‍ റണ്‍ കണ്ടെത്തുന്നത് തികഞ്ഞ സ്വാര്‍ഥതയാകും.

ട്വന്റി-20 മത്സരങ്ങളിലെ പ്രകടനം ഏകദിന ടീമില്‍ പ്രവേശിക്കാനുള്ള മാനദണ്ഡമാകരുതെന്ന അഭിപ്രായത്തോട് പൂര്‍ണ യോജിപ്പാണുള്ളത്. ട്വന്റി-20 മത്സരങ്ങളിലെ പ്രകടനം ഒരു ട്വന്റി-20 ടീമിന്റെ തെരഞ്ഞെടുപ്പിന് മാത്രമെ മാനദണ്ഡമായി പരിഗണിക്കാവൂ. ട്വന്റി-20യിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഏകദിന ടീമിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ തുടങ്ങിയാല്‍ പ്രാദേശിക ഏകദിന മത്സരങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ലാതെയാകും.

ഏകദിന, ട്വന്റി-20, ടെസ്റ്റ് മത്സരങ്ങള്‍ ആവശ്യപ്പെടുന്നത് വ്യത്യസ്ത നിലവാരമാണ്. ഏകദിനത്തില്‍ തിളങ്ങാന്‍ ആവശ്യമായ കഴിവുകള്‍ വ്യത്യസ്തമാണ്. ടെസ്റ്റിന്റെയും ട്വന്റി-20 മത്സരങ്ങളുടെയും കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. ഏകദിനങ്ങളില്‍ ആദ്യ പത്ത് ഓവറുകളില്‍ രണ്ട് എന്‍ഡുകളില്‍ നിന്നും പുതിയ പന്തുമായാണ് ബൗളര്‍മാര്‍ ആക്രമിക്കുക. ഈ പത്ത് ഓവറുകളില്‍ പിടിച്ചു നില്‍ക്കാനാവശ്യമായ സാങ്കേതിക വിദ്യ അനിവാര്യമാണ്. ട്വന്റി-20യില്‍ ചെയ്യാറുള്ളത് പോലെ ഭയരഹിതമായി ഈ ഓവറുകളില്‍ എല്ലാ മത്സരങ്ങളിലും ബാറ്റ് വീശാനാകില്ല. ഗംഭീര്‍ പറഞ്ഞു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+