follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

സ്റ്റംപിഗിന്റെ ആശാന്‍ ഒടുവില്‍ സ്റ്റംപിഗിനു ഇരയായി. ടി-ട്വന്റിയില്‍ ധോണി സ്റ്റംപിഗില്‍ പുറത്താകുന്നത് ആദ്യമായി.

ഡല്‍ഹി ബ്യൂറോ » Posted : 11/10/2017

ഗുവാഹത്തി: സ്റ്റംപിഗ് എന്നു കേട്ടാല്‍ ധോണിയുടെ മുഖം മനസ്സില്‍ വരാത്തവരായി ആരമുണ്ടാവില്ല. കാരണം അത്രമാത്രം പ്രശസ്തമാണ് ധോണിയുടെ മിന്നല്‍ സ്റ്റംപിഗ്.

ബാറ്റ്‌സ്മാന്‍ ഒന്നു കണ്ണടച്ചു തുറക്കും മുമ്പേ കഴിയുന്ന ഒരു പ്രതിഭാസമാക്കി സ്റ്റംപിഗിനെ മാറ്റിയത് ഇന്ത്യയുടെ ഈ മുന്‍ക്യാപ്റ്റന്‍ തന്നെയാണ്. എന്തിന് വേറെ പറയുന്നു തേര്‍ഡ് അംമ്പയര്‍ പോലും ഒന്നു ബുദ്ധിമുട്ടും ധോണിയുടെ സ്റ്റംപിഗിനെ വിലയിരുത്തുവാന്‍.



ഇത്തരം സ്റ്റംപിഗുകള്‍ ഇന്ത്യക്ക് സമ്മാനിച്ച വിജയങ്ങള്‍ ഏറെയാണ്. എന്നാല്‍ സ്റ്റംപിഗിലെ ഈ വിദഗ്ദ്ധന്‍ ആദ്യമായി ടി-ട്വന്റിയില്‍ സ്റ്റംപിഗിന് ഇരയായി പുറത്തായിരിക്കുകയാണ്.

ഓസ്‌ട്രേലിയക്കെതിരെ നടന്ന രണ്ടാം ടി-20 മത്സരത്തില്‍ ഇന്ത്യയുടെ നാലു വിക്കറ്റുകള്‍ നഷ്ടമായി തകര്‍ച്ചയെ അഭിമുഖീകരിക്കുമ്പോള്‍ ക്രീസിലെത്തിയ ധോണി ശ്രദ്ധയോടെയാണ് തുടങ്ങിയത്. എന്നാല്‍ സ്പിന്നറായ ആദം സാംപ ബൗള്‍ ചെയ്യാനെത്തി രണ്ട് പന്തുകള്‍ക്ക് ശേഷം മിഡില്‍ സ്റ്റംപില്‍ കുത്തി പുറത്തേക്ക് തിരിഞ്ഞ പന്തില്‍ കയറിക്കളിച്ച ധോണിക്ക് പിഴച്ചു. സാംപയുടെ പന്തില്‍ പെയ്‌നിന്റെ സ്റ്റംപിംഗ്. 16 പന്തില്‍ 13 റണ്‍സ് മാത്രമായിരുന്നു അപ്പോള്‍ ധോണിയുടെ സമ്പാദ്യം.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+