follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

ഒരു തരത്തിലുമുള്ള സമ്മര്‍ദ്ദങ്ങളില്ലാതെയാണ് വിരമിക്കുന്നത്; തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല- ആശിഷ് നെഹ്‌റ

ഡല്‍ഹി ബ്യൂറോ » Posted : 12/10/2017

ഡല്‍ഹി: ഒരു തരത്തിലുള്ള സമ്മര്‍ദ്ദങ്ങളും തന്റെ വിരമിക്കലിനു പിന്നിലില്ലെന്നും, തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ക്രിക്കറ്റ് താരം ആശിഷ് നെഹ്‌റ. ന്യൂസിലന്‍ഡിനെതിരെ നവംബര്‍ ഒന്നിന് നടക്കുന്ന ട്വന്റി-ട്വന്റി തന്റെ അവസാന രാജ്യാന്തര ക്രിക്കറ്റ് മത്സരമായിരിക്കുമെന്നും നെഹ്‌റ പറഞ്ഞു.



ഓസീസിനെതിരായ ടി-ട്വന്റിയില്‍ നെഹ്‌റയെ ടീമില്‍ എടുത്തിരുന്നുവെങ്കിലും പ്ലെയിംങ്ങ് ഇലവനില്‍ ഉള്‍പ്പെയുത്തിയിരുന്നില്ല. നെഹ്‌റയെ വിരമിക്കാന്‍ പ്രേരിപ്പിച്ചതിന് കാരണമിതാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇന്ത്യന്‍ ടീമിലെ ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിയുന്നുണ്ടെന്നും അതു കൊണ്ട് തന്നെ വിരമിക്കുന്നതിനുള്ള കൃത്യമായ സമയമാണിതെന്നും കോച്ചിനോടും ക്യാപ്റ്റനോടും സൂചിപ്പിച്ചിരുന്നതായി നെഹ്‌റ പറഞ്ഞു.

1999ലാണ് നെഹ്‌റ ഇന്ത്യന്‍ ടീമിന് വേണ്ടി അരങ്ങേറുന്നത്. ടെസ്റ്റില്‍ 44 ഉം ഏകദിനത്തില്‍ 157 ഉം ട്വന്റി-20യില്‍ 34 ഉം വിക്കറ്റുകള്‍ നെഹ്‌റ നേടിയിട്ടുണ്ട്. 18 വര്‍ഷങ്ങള്‍ക്കു ശേഷം ടീമിലെ നിലവിലെ സീനിയര്‍ താരമായ നെഹ്‌റ വിരമിക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു യുഗം തന്നെയാണ് അവസാനിക്കുന്നത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+