follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

അന്താരാഷ്ട്ര മത്സരത്തിനൊരുങ്ങി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം; സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി ന്യൂസിലാന്‍ഡ്

തിരുവനന്തപുരം ബ്യൂറോ » Posted : 12/10/2017

തിരുവന്തപുരം: ഇന്ത്യ-ന്യൂസിലാന്‍ഡ് ട്വന്റി-ട്വന്റി മത്സരത്തിന് വേദിയാകുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ തയ്യാറെടുപ്പുകളില്‍ ന്യൂസിലാന്‍ഡ് ടീം പ്രതിനിധികള്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തിയതോടു കൂടി ആദ്യമായി ഒരു അന്താരാഷ്ട്ര മത്സരത്തെ സ്വാഗതം ചെയ്യുന്നതിന്റെ ആവേശത്തിലാണ് തിരുവന്തപുരം.



ന്യൂസിലാന്‍ഡ് ടീമിന്റെ മാനേജര്‍ മാഷില്‍ സാന്‍ഡെല്‍, സുരക്ഷ വിഭാഗത്തിന്റെ മേധാവി സ്‌നേര്‍ എന്നിവരാണ് സ്റ്റേഡിയത്തിന്റെ തയ്യാറെടുപ്പ് വിലയിരുത്തിയതും പൂര്‍ണ തൃപ്തി
രേഖപ്പെടുത്തിയതും. കേരള പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, ബിസിസിഐ പ്രതിനിധി അമിത് തുടങ്ങിയവര്‍ ന്യൂസിലാന്‍ഡ് ടീം അധികൃതരോടൊപ്പമുണ്ടായിരുന്നു.

നവംബര്‍ 7ന് നടക്കുന്ന കളിയുടെ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ഈ മാസം 16ന് ലഭിക്കും.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+