follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

ഫെഡറേഷനിന്‍ ബാഹ്യ ഇടപെടലുകള്‍ ശക്തം;
പാകിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തു.

ഇന്റര്‍നാഷണല്‍ ഡെസ്‌ക്‌ » Posted : 11/10/2017

സൂറിച്ച്: പാകിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ (പി.എഫ്.എഫ്) ഫിഫ സസ്‌പെന്‍ഡ് ചെയ്തു. പുറത്തു നിന്നുമുള്ള ഇടപെലുകളാണ് ഫെഡറേഷനില്‍ നടക്കുന്നത് എന്നു പറഞ്ഞാണ് നടപടി.



കോടതി നിയോഗിച്ച അഡ്മിനിസ്‌ട്രേറ്ററാണ് സംഘടനയുടെ അക്കൗണ്ടുകളുടെയും, ഓഫീസുകളുടേയും മേല്‍നോട്ടം വഹിക്കുന്നത്. സംഘടനക്കു പുറത്തു നിന്നുമുള്ള ഇത്തരം നിയന്ത്രണങ്ങള്‍ ഫിഫയുടെ ചട്ടങ്ങള്‍ക്ക് എതിരായതിനാലാണ് നടപടിയെന്ന് ഫിഫ പ്രസ്താവനയില്‍ പറയുന്നു.

സസ്‌പെന്‍ഷന്‍ മൂലം പി.എഫ്.എഫ് പ്രതിനിധികള്‍ക്ക് ഫിഫയുടെ അംഗത്വവകാശങ്ങള്‍ ലഭിക്കുകയില്ല, കൂടാതെ പാകിസ്ഥാന്‍ ക്ലബുകള്‍ക്ക് അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് പങ്കെടുക്കുവാനോ കഴിയില്ല.

ഫെഡറേഷന് സ്വതന്ത്രവകാശം ഉണ്ടാകുന്നതു വരെ സസ്‌പെന്‍ഷന്‍ തുടരുമെന്ന് ഫിഫ അറിയിച്ചു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+