Advertisment

12 വർഷത്തെ കാത്തിരിപ്പിനുശേഷം ജൂനിയർ ടെന്നിസ് സിംഗിൾസിൽ ഇന്ത്യയ്ക്കൊരു ഗ്രാൻസ്‍ലാം ചാംപ്യൻ; സമീര്‍ ബാനര്‍ജിക്ക് കിരീടം !

New Update

ലണ്ടൻ: 12 വർഷത്തെ കാത്തിരിപ്പിനുശേഷം ജൂനിയർ ടെന്നിസ് സിംഗിൾസിൽ ഇന്ത്യയ്ക്കൊരു ഗ്രാൻസ്‍ലാം ചാംപ്യൻ. വിമ്പിൾ‍ഡൻ ടെന്നിസ് സിംഗിൾസിൽ ബോയ്സ് വിഭാഗം ചാംപ്യനായ സമീർ ബാനർജി ഇന്ത്യൻ വംശജനാണ്.

Advertisment

publive-image

2009ൽ ഫ്രഞ്ച് ഓപ്പണിൽ വിജയിച്ച യൂകി ബാംഭ്രിയാണ് ജൂനിയർ സിംഗിൾസിൽ കിരീടം നേടിയ അവസാന ഇന്ത്യക്കാരൻ. ലിയാൻഡർ പെയ്സിനുശേഷം ഒരു ഇന്ത്യക്കാരനും ജൂനിയർ ഗ്രാൻസ്‍ലാം കിരീടങ്ങൾ തുടർച്ചയായി നേടാനായിട്ടില്ല.

തന്റെ ആദ്യ വിമ്പിൾഡനിൽ തന്നെയാണ് പതിനേഴുകാരനായ സമീർ കപ്പുമായി മടങ്ങുന്നത്. ഫൈനലിൽ നിലവിലെ ചാംപ്യൻ യുഎസിന്റെ വിക്ടർ ലിലോവിനെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ച സമീർ സെമിയിലും ക്വാർട്ടറിലും മറികടന്നതു റാങ്കിങ്ങിൽ തന്നേക്കാൾ മുന്നിലുള്ള താരങ്ങളെയാണ്.

sports news
Advertisment