Advertisment

ട്വന്റി 20 ലോകകപ്പ്: പാക് ടീമില്‍ വീണ്ടും മാറ്റം; 39-കാരന്‍ ഷുഐബ് മാലിക് ടീമില്‍

New Update

publive-image

Advertisment

ഇസ്ലാമാബാദ്: വെറ്ററന്‍ താരം ഷുഐബ് മാലിക്കിനെ ട്വന്റി 20 ലോകകപ്പിനുള്ള പാകിസ്താന്‍ ടീമില്‍ ഉള്‍പ്പെടുത്തി പി.സി.ബി. പരിക്കേറ്റ് ടീമിന് പുറത്തായ സൊഹൈബ് മഖ്‌സൂദിന് പകരമാണ് 39-കാരനായ മാലിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വിശദമായ പരിശോധനയിൽ മഖ്സൂദിനു കളിക്കാനാകില്ലെന്നു വ്യക്തമായ സാഹചര്യത്തിലാണ് പകരക്കാരനായി മാലിക്കിനെ ഉൾപ്പെടുത്തിയത്. നാഷനൽ ട്വന്റി20 കപ്പിൽ കളിക്കുന്നതിനിടെയാണ് മഖ്സൂദിനു പരിക്കേറ്റത്. ലോകകപ്പ് നഷ്ടമാകുമെന്ന് അറിഞ്ഞതോടെ സൊഹൈബ് മഖ്‌സൂദ് ആകെ തകര്‍ന്നു പോയെന്നും പരിക്കുകള്‍ ഈ കളിയുടെ ഭാഗമാണെന്നും പി.സി.ബി മുഖ്യ സെലക്ടര്‍ മുഹമ്മദ് വസീം പറഞ്ഞു.

പകരം ടീമിലെടുത്ത ഷുഐബ് മാലിക്കിന്റെ പരിചയസമ്പത്ത് ടീമിന് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ, മുൻ ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദിനെ പാക്ക് സിലക്ടർമാർ ടീമിലേക്കു തിരിച്ചുവിളിച്ചിരുന്നു. ആദ്യം പ്രഖ്യാപിച്ച 15 അംഗ ടീമിൽനിന്ന് മൂന്നുപേരെ പുതുതായി ഉൾപ്പെടുത്തിയത്. സർഫ്രാസ് അഹമ്മദിനു പുറമേ ഫഖർ സമാൻ, ഹൈദർ അലി എന്നിവരെയാണ് ടീമിൽ ഉൾപ്പെടുത്തിയത്.

Advertisment