Advertisment

ഏഷ്യ കപ്പ് ഫുട്ബോൾ: ആതിഥേയരായ യുഎഇയെ നേരിടാനൊരുങ്ങി ടീം ഇന്ത്യ

author-image
admin
Updated On
New Update

- ഇക്ബാൽ മുറ്റിച്ചൂർ

Advertisment

നേർക്കുനേർ മത്സരിച്ചത് മൂന്ന് തവണ. യു എ ഇ യിൽ രണ്ട് തവണയും ഇന്ത്യയിൽ ഒരു തവണയും നേരിട്ടു. 2010 ലെ യു എ ഇ യിൽ നടന്ന സൗഹൃദ മത്സരത്തിൽ മറുപടിയില്ലാത്ത അഞ്ചു ഗോളിനാണ് ഇന്ത്യ പരാജയപ്പെട്ടത്.

2011 ലെ ലോകകപ്പ് ക്വാളിഫിക്കേഷൻ ഏഷ്യൻ മത്സരത്തിൽ വീണ്ടും യു എ ഇ യിൽ നടന്നു. ഫലം ഇന്ത്യ മറുപടിയില്ലാത്ത മൂന്നു ഗോളിന് തോറ്റു. ഹോം മത്സരത്തിൽ ഇന്ത്യ കരുത്തരായ യു എ ഇ യെ 2-2 ന് പിടിച്ചു കെട്ടി. ഇതാണ് പഴയ കഥ..

എന്നാൽ ഇന്നത്തെ ഇന്ത്യൻ ടീമിനെ യു എ ഇ ഏറെ കരുതലോടെയാണ് കാണുന്നത്. ഛേത്രി എന്ന ഗോളടിവീരനെ മെരുക്കുക എന്നതിലുപരി ടീമിന്റെ ഓരോ പൊസിഷനിലും കളിയെ മാറ്റാൻ കെൽപ്പുള്ള കളിക്കാർ ഇന്ത്യക്ക് പാകപ്പെട്ടിരിക്കുന്നു. ജിങ്കനും അനസുമടക്കം പരിചയസമ്പന്നരായ ഡിഫൻസീവ്...

മധ്യനിരയിൽ ഹാൾഡറും താപ്പയുമടങ്ങുന്നവർ... കോച്ചിന്റെ ചിട്ടയായ പരിശീലനവും തന്ത്രവുമെല്ലാം ഒരുപോലെ ഗുണം ചെയ്തത് തായ്‌ലണ്ടിനെതിരെ നാം കണ്ടു. അത് ആവർത്തിക്കുമെന്ന് പ്രതീക്ഷിക്കാം.

കഴിഞ്ഞ കുറച്ചു മത്സരങ്ങളിലേക്ക് കണ്ണോടിക്കുമ്പോൾ തന്നെ ടീമിന്റെ നിലവാരവും മറ്റും ഏറെ മാറ്റം വന്നിരിക്കുന്നു. യു എ ഇ യുടെ അടുത്ത് നടന്ന മത്സരങ്ങളിൽ പലതും ആ പഴയ വീര്യം ഇല്ലെന്നു തന്നെ പറയാം.

മുൻ നിരയിലെ ഫോമില്ലായ്മയും ഡിഫന്സീവിലെ ചോർച്ചയും ഏറെ അവരെ അലട്ടുന്നു.. പ്രതീക്ഷിക്കുന്ന പോലെ ഇന്നും ഇന്ത്യയുടെ ചുണക്കുട്ടികൾ മത്സരം വരുതിയിലാക്കിയാൽ ഒട്ടും സംശയിക്കാതെ പറയാം... ഈ ഇന്ത്യ ജയിക്കും...

Advertisment