Advertisment

വ്യക്തിപരമായ കാര്യങ്ങള്‍ വാര്‍ത്തയാക്കുമ്പോള്‍ ദയവുചെയ്ത് അതിന്റെ ആധികാരികത ഉറപ്പുവരുത്തണം - പ്രതിഷേധമറിയിച്ച് ഭുവനേശ്വര്‍

New Update

ന്റെ പേരില്‍ വന്ന വ്യാജവാര്‍ത്തക്കെതിരേ പ്രതിഷേധവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഭുവനേശ്വര്‍ കുമാര്‍. ഭുവനേശ്വര്‍ അച്ഛനാകാന്‍ പോകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞദിവസം ഒരു ദേശീയ മാധ്യമത്തില്‍ വന്നിരുന്നു. ഈ വാര്‍ത്തക്കെതിരേ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഭുവനേശ്വര്‍ രംഗത്തെത്തിയത്.

publive-image

"ഞാന്‍ അച്ഛനാകാന്‍ പോകുന്നു എന്ന തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുകയാണ് മാധ്യമങ്ങള്‍. വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി ഒരു സ്ഥിരീകരണവും നടത്താതെ ഇത്തരത്തില്‍ നുണകള്‍ എഴുതിവിടരുത്. എന്തെങ്കിലും വ്യക്തിപരമായ കാര്യങ്ങള്‍ വാര്‍ത്തയാക്കുമ്പോള്‍ ദയവുചെയ്ത് അതിന്റെ ആധികാരികത ഉറപ്പുവരുത്തണം"- ട്വീറ്റില്‍ ഭുവനേശ്വര്‍ പറയുന്നു.

Advertisment