Advertisment

'റിപ്പബ്ലിക് ഡേ സമ്മാനം' - ന്യൂസീലന്‍ഡിനെ തകര്‍ത്ത് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ഓവല്‍: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. രണ്ടാം ഏകദിനത്തില്‍ 90 റണ്‍സിന് ഇന്ത്യന്‍ നിര ന്യൂസീലന്‍ഡിനെ തകര്‍ത്തു. 325 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 40.2 ഓവറില്‍ 234 റണ്‍സില്‍ പുറത്തായി.

Advertisment

publive-image

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സ് അടിച്ചെടുത്തു. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും അര്‍ദ്ധ സെഞ്ചുറി നേടിയപ്പോള്‍ അമ്പാട്ടി റായുഡുവും കോലിയും എം.എസ് ധോനിയും കേദര്‍ ജാദവും അവരുടെ റോളുകള്‍ ഭംഗിയാക്കി. ഫെര്‍ഗൂസണും ബൗള്‍ട്ടും രണ്ട് വീതം വിക്കറ്റെടുത്തു

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ചേര്‍ന്ന് സ്വപ്നതുല്ല്യമായ തുടക്കമാണ് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 25.2 ഓവറില്‍ 154 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 67 പന്തില്‍ ഒമ്പത് ഫോറിന്റെ അകമ്പടിയോടെ 66 റണ്‍സടിച്ച ധവാന്റെ വിക്കറ്റാണ് ആദ്യം വീണത്.

ബൗള്‍ട്ടിന്റെ പന്തില്‍ ലാഥം ക്യാച്ചെടുക്കുകയായിരുന്നു. തൊട്ടുപിന്നാലെ രോഹിത് ശര്‍മ്മയും ക്രീസ് വിട്ടു. 96 പന്തില്‍ ഒമ്പത് ഫോറിന്റേയും മൂന്ന് സിക്സിന്റേയും അകമ്പടിയോടെ രോഹിത് 87 റണ്‍സടിച്ചു. ഏകദിനത്തില്‍ രോഹിതിന്റെ 38-ാമത്തേയും ധവാന്റെ 27-ാമത്തേയും അര്‍ദ്ധ സെഞ്ചുറിയാണ്.

പിന്നീട് വിരാട് കോലിയും അമ്പാട്ടി റായിഡുവും ചേര്‍ന്ന് ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയി. ഇരുവരും മൂന്നാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 45 പന്തില്‍ അഞ്ച് ഫോറിന്റെ സഹായത്തോടെ 43 റണ്‍സടിച്ച കോലിയെ പുറത്താക്കി ബൗള്‍ട്ടാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 35 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ അമ്പാട്ടി റായിഡുവിന്റെ വിക്കറ്റും പോയി. 49 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സുമടക്കം 47 റണ്‍സാണ് റായുഡു നേടിയത്.

പിന്നീട് അവസാന ഓവറുകളില്‍ ധോനിയും കേദര്‍ ജാദവും കത്തിക്കയറുകയായിരുന്നു. ജാദവായിരുന്നു കൂടുതല്‍ അപകടകാരി. ഫെര്‍ഗൂസണ്‍ എറിഞ്ഞ അവസാന ഓവറില്‍ 15 റണ്‍സാണ് ജാദവ് അടിച്ചെടുത്തത്. അവസാന രണ്ട് പന്ത് നേരിട്ട ധോനി ആറു റണ്‍സ് നേടി. ഇതോടെ അവസാന ഓവറില്‍ 21 റണ്‍സാണ് ഇന്ത്യക്ക് ലഭിച്ചത്. 33 പന്തില്‍ 48 റണ്‍സോടെ ധോനിയും 10 പന്തില്‍ 22 റണ്‍സുമായി ജാദവും പുറത്താകാതെ നിന്നു.ന്നു.

Advertisment