Advertisment

രഞ്ജിയില്‍ കേരളത്തിന് ആദ്യ തോൽവി, 5 വിക്കറ്റിന് മധ്യപ്രദേശിന് വിജയം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

തിരുവനന്തപുരം:  മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മൽസരത്തിൽ കേരളത്തിന് ആദ്യ തോൽവി. മധ്യപ്രദേശ് അഞ്ച് വിക്കറ്റിന്റെ ജയമാണ് കേരളത്തിനെതിരെ സ്വന്തമാക്കിയത്.

Advertisment

കേരളം ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം അവസാന ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മധ്യപ്രദേശ് മറികടന്നു. രജത് പട്ടിദാർ‌ മധ്യപ്രദേശിന് വേണ്ടി അര്‍ധസെഞ്ചുറി നേടി. 92 പന്തിൽ 77 റൺസെടുത്താണ് രജത് പുറത്തായത്.

publive-image

ശുഭം ശർമ 92 പന്തിൽ 48 റൺസുമായി പുറത്താകാതെ നിന്നു. ആര്യമാൻ വിക്രം ബിർല (36 പന്തിൽ 23), മോനിഷ് മിശ്ര (30 പന്തിൽ 12), യാഷ് ദുബെ (64 പന്തിൽ 19), നമൻ ഓജ (10 പന്തിൽ നാല്), ശരൺഷ് ജെയ്ൻ (48 പന്തിൽ 11) എന്നിങ്ങനെയാണ് മറ്റു മധ്യപ്രദേശ് താരങ്ങള്‍ നേടിയ സ്കോറുകൾ.

വ്യാഴാഴ്ച തമിഴ്നാടിനെതിരെയാണ് കേരളത്തിന്റെ അടുത്ത മൽസരം. ആദ്യ മൽസരത്തിൽ ഹൈദരാബാദിനോട് സമനിലയിൽ പിരിഞ്ഞ കേരളം പിന്നീട് ആന്ധ്രയെയും ബംഗാളിനെയും ഒൻപത് വിക്കറ്റിന് തോൽപ്പിച്ചു.

മധ്യപ്രദേശിനെതിരായ മൽസരത്തിന്റെ രണ്ടാം ഇന്നിങ്സിൽ കേരളം 455 റൺസിനു പുറത്തായിരുന്നു. വിഷ്ണു വിനോദ‍ിന് ഏഴു റൺസ് അകലത്തിൽ ഇരട്ടസെഞ്ചുറി നഷ്ടമായി– 193 റൺസെടുത്തു പുറത്താകാതെ നിന്ന വിനോദാണ് കേരള ഇന്നിങ്സിന്റെ നെടുംതൂൺ. 282 പന്തിൽ നിന്നാണ് വിനോദ് 193 റൺസെടുത്തത്.

ഒരു സിക്സറും 23 ബൗണ്ടറികളും സഹിതമാണ് വിനോദിന്റെ ഇന്നിങ്സ്. രഞ്ജിയിലെ വിനോദിന്റെ കന്നി സെഞ്ചുറിയായിരുന്നു ഇത്തവണത്തേത്. ബേസിൽ തമ്പി 57 റൺസെടുത്തു.

96 പന്തിൽ ബേസിൽ തമ്പി അർധ സെഞ്ചുറി തികച്ചു. 190 റൺസിന്റെ ലീഡ് സ്വന്തമാക്കിയാണ് കേരളം രണ്ടാം ഇന്നിങ്സ് അവസാനിപ്പിച്ചത്. സച്ചിൻ ബേബി 143 റൺസെടുത്തു പുറത്തായി. 211 പന്തിൽ 14 ബൗണ്ടറിയും മൂന്നു സിക്സും സഹിതമാണ് സച്ചിൻ 143 റൺസെടുത്തത്.

Advertisment