സാന്‍ഡിയെ ടീമിലെത്തിക്കാനായില്ല. അവനെ വിട്ടുകൊടുക്കേണ്ടി വന്നതില്‍ സങ്കടമുണ്ട്. ഹൃദയം തകര്‍ന്നതു പോലെയുള്ള വേദനയായിരുന്നു അത് – പ്രീതി സിന്റ

സ്പോര്‍ട്സ് ഡസ്ക്
Thursday, February 1, 2018

ഐ.പി.എല്‍ താരലേലത്തില്‍ തങ്ങളുടെ പ്രിയ താരത്തെ വിട്ടുനല്‍കിയതിന്റെ സങ്കടത്തിലാണ് പ്രീതി സിന്റ. കിങ്‌സ് ഇലവന്‍ പഞ്ചാബ് ട്വീറ്റ് ചെയ്ത വീഡിയോയിലാണ് പ്രീതി തന്റെ ദുഃഖം പങ്കുവയ്ക്കുന്നത്.

സാന്‍ഡി(സന്ദീപ് ശര്‍മ്മ)യെ വിട്ടുകൊടുക്കേണ്ടി വന്നതില്‍ സങ്കടമുണ്ട്. ഹൃദയം തകര്‍ന്നതു പോലെയുള്ള വേദനയായിരുന്നു അത്. എന്നാലും ലേലത്തില്‍ അവനു വേണ്ടി കടുത്ത മത്സരം നടന്നതില്‍ സന്തോഷമുണ്ട്. കിങ്‌സ് ഇലവന്‍ പഞ്ചാബിന് അവനെ ടീമിലെത്തിക്കാനായില്ലെങ്കിലും ലേലത്തില്‍ അവന്‍ വിജയിക്കുകതന്നെ ചെയ്തു. സാന്‍ഡിക്ക് എല്ലാവിധ ആശംസകളും നേരുന്നു – പ്രീതി സിന്റ പറയുന്നു.

സന്ദീപ് ശര്‍മ്മയെ മൂന്നു കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ലേലത്തിലെടുത്തത്. ആരോണ്‍ ഫിഞ്ച്, ഡേവിഡ് മില്ലര്‍, അശ്വിന്‍ തുടങ്ങിയ താരങ്ങളെ പണം വാരിയെറിഞ്ഞും ക്രിസ് ഗെയ്‌ലിനെ അടിസ്ഥാന തുകയായ രണ്ടു കോടിയ്ക്കുമാണ് പഞ്ചാബ് സ്വന്തമാക്കിയത്.

×