Advertisment

റോഡരികില്‍ യുവാക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ക്രിക്കറ്റ് ദൈവത്തെ കണ്ട് അമ്പരന്ന് ആരാധകര്‍ ! വീഡിയോ

author-image
admin
New Update

റോഡരികില്‍ യുവാക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ക്രിക്കറ്റ് ദൈവ൦ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.  മുബൈയിലെ തിരക്കേറിയ ട്രാഫിക്കിനിടെ റോഡ് സൈഡിലാണ് സച്ചിന്റെ ക്രിക്കറ്റ് കളി.

Advertisment

യാത്രാമധ്യേ, വഴിയരികിൽ യുവാക്കൾ ക്രിക്കറ്റ് കളിക്കുന്നതു കണ്ട സച്ചിൻ കാർ നിർത്തി അവർക്കൊപ്പം കൂടുകയായിരുന്നു. ആദ്യം സച്ചിനെ കണ്ട് അമ്പരന്ന യുവാക്കൾ, പിന്നീട് സച്ചിന് ഹസ്തദാനം നൽകാനും സൂപ്പർതാരത്തോടു മിണ്ടാനും തിരക്കുകൂട്ടുന്നതും വിഡിയോയിൽ കാണാം.

റോഡിലൂടെ കടന്നു പോയ കാറില്‍ നിന്ന് ഒരു കുട്ടി ആശ്ചര്യത്തോടെ സച്ചിന്‍ എന്ന് വിളിച്ചു പറയുന്നത് കേള്‍ക്കാം.  വഴിയരികിൽ ബാറ്റു ചെയ്യുന്ന സച്ചിനെ കണ്ട് ആവേശത്തോടെ ബഹളം വയ്ക്കുന്ന ആരാധികയുമുണ്ട് വിഡിയോയിൽ.

Advertisment