Advertisment

കറുത്ത കുതിരയാവാൻ ബെൽജിയം ...

author-image
admin
New Update

- ഇക്ബാൽ മുറ്റിച്ചൂർ,  കുവൈറ്റ്

Advertisment

ബ്രസീൽ ഫാൻസിനു ബെൽജിയം ഒരു ഇര അല്ലായിരിക്കാം. എന്നാൽ, ബ്രസീൽ കോച്ച് ടി റ്റെ യോ കളിക്കാർക്കോ ബെൽജിയത്തെ ചെറുതായി കാണാൻ കഴിയില്ല. 2002 ലെ ലോകകപ്പിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ജയം ബ്രസീലിനൊപ്പമായിരുന്നു.

publive-image

രണ്ടു ഗോളിനായിരുന്നു ബ്രസീൽ വിജയിച്ചത്. അന്ന് ലോകം കണ്ട മികച്ച കളിക്കാരായ റൊണാൾഡോ, റിവാൾഡോ , റൊണാൾഡീഞ്ഞോ, കാർലോസ്, കഫു എന്നിവരടങ്ങിയ ടീമിനെതിരെ ബെൽജിയം 67 മിനുറ്റുവരെ പിടിച്ചു നിന്നതിനു ശേഷമാണ് ബെൽജിയം ഗോൾ വഴങ്ങിയത്. ഇന്ന് ബെൽജിയം ആകെ മാറിയിരിക്കുന്നു.

കോച്ച് മാർട്ടിനെസിന്‌ കീഴിൽ മുന്നേറ്റനിരയിൽ കളിപാകപ്പെടുത്തി കളിക്കളത്തിൽ തന്ത്രങ്ങളുമായി ഗോളടി വീരനായ കറുത്ത കുതിര ലുക്കാക്കുവും ഒപ്പം ചാട്ടുളിപോലുള്ള ഷോട്ടുകളും എണ്ണംപറഞ്ഞ പാസുകളുമായ് കൂട്ടുള്ള ഹസാർഡും ബ്രസീലിനു വലിയ വെല്ലുവിളിയാകും. കൂടാതെ സൂപ്പർ സബായിറങ്ങി ജപ്പാനെതിരെ ഗോളടിച്ച ഫെല്ലെയ്‌നിയും ചാഡ്‌ലിയും ക്വാർട്ടറിൽ ബ്രസീലിനു തലവേദനയാകുമെന്നുറപ്പാണ്.

കോച്ച് മാർട്ടിനെസിന്റെ കൃത്യമായ നിരീക്ഷണത്തോടുകൂടിയുള്ള ഇടപെടലാണ് ബെല്ജിയത്തിന്റെ കൈമുതൽ. ഏതു പ്രതിസന്ധി ഘട്ടത്തിലും തളരാതെ മുന്നോട്ടുപോകുവാനുള്ള ഹീറോയിസമാണ് ബെല്ജിയത്തിനെ മറ്റു ടീമുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

Advertisment