Advertisment

'നിന്റെ കാര്യം തീര്‍ന്നു' - കളിയുടെ അവസാന നിമിഷം റഫറിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഗോള്‍ അനുവദിപ്പിക്കാന്‍ ശ്രമം. ഗ്രീക്ക് സൂപ്പര്‍ലീഗില്‍ നാടകീയ സംഭവങ്ങള്‍

author-image
admin
New Update

ആഥന്‍സ്: ഗ്രീക്ക് സൂപ്പര്‍ലീഗില്‍ പി.ഒ.എ.കെ- എ.ഇ.കെ മത്സരത്തിനിടെ നാടകീയ സംഭവം. കളിയുടെ അവസാന നിമിഷം തോക്കുചൂണ്ടി ഗോള്‍ അനുവദിപ്പിച്ച് ജയിക്കാന്‍ ശ്രമ൦.

Advertisment

മത്സരം തൊണ്ണൂറുമിനിറ്റുവരെ തുല്യനിലയിലായിരുന്നു. ആതിഥേയരായ പി.ഒ.എ.കെ.യുടെ പ്രതിരോധതാരം തൊണ്ണൂറാം മിനിറ്റില്‍ എ.ഇ.കെ.യുടെ പോസ്റ്റിലേക്ക് പന്ത് അടിച്ചുകയറ്റി. റഫറി അത് ഓഫ്‌സൈഡ് വിളിച്ചതോടെ പി.എ.ഒ.കെ. ടീം പ്രതിഷേധം തുടങ്ങി.

ഈ സമയത്ത് പി.എ.ഒ.കെ. ടീമുടമ ഇവാന്‍ സാവിഡിസ് കീശയില്‍ തോക്കുമായി ഗ്രൗണ്ടിലെത്തി.

https://twitter.com/_/status/972930569993641984

റഫറിയെ ചൂണ്ടി ഭീഷണിപ്പെടുത്തി ഗോള്‍ അനുവദിപ്പിക്കാന്‍ ശ്രമിച്ചു. 'നിന്റെ കാര്യം തീര്‍ന്നു' എന്ന് സാവിഡിസ് ഭീഷണിപ്പെടുത്തിയെന്നും എതിര്‍ ടീം ഡയറക്ടര്‍ വാസിലിസ് ദിമിത്രിയാദിസിനെ ആക്രമിച്ചെന്നും ആരോപണമുണ്ട്. ഇതോടെ കളി പൂര്‍ത്തിയാക്കാതെ എ.ഇ.കെ. താരങ്ങള്‍ കളം വിട്ടു.

ഗ്രീക്ക് പോലീസ് സാവിഡിസിനെതിരേ അറസ്റ്റ് വാറന്റ് പുറത്തിറക്കി. മൂന്നു മണിക്കൂറിനുശേഷം ഗോള്‍ അനുവദിക്കാന്‍ റഫറി തീരുമാനിച്ചെങ്കിലും ഇതുവരെ ഔദ്യോഗികതീരുമാനം വന്നിട്ടില്ല. ലീഗില്‍ എ.ഇ.കെ. 55 പോയന്റുമായി ഒന്നാമതും പി.ഒ.എ.കെ. 50 പോയന്റുമായി മൂന്നാമതുമാണ്.

Advertisment