Advertisment

ഇന്ത്യ എ - ദക്ഷിണാഫ്രിക്ക എ , ഏകദിന- ടെസ്റ്റ് പരമ്പര 29 മുതല്‍; ദക്ഷിണാഫ്രിക്കന്‍ ടീം പരിശീലനം നടത്തി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ ഏകദിന ടെസ്റ്റ് പരമ്പര ഈ മാസം 29 മുതല്‍ നടക്കും. തിരുവനന്തപുരത്ത് നടക്കുന്ന ആദ്യ ഏകദിന മത്സരത്തിനായി സൗത്ത് ആഫ്രിക്ക എ ടീം കേരളത്തിലെത്തി.

Advertisment

പരമ്പരയിലെ രണ്ടാമത്തെ ഏകദിന മത്സരം 31നും മൂന്നാമത്തെ മത്സരം സെപ്റ്റംബര്‍ രണ്ടിനും നാലാം മത്സരം സെപ്റ്റംബര്‍ നാലിനും അഞ്ചാം മത്സരം സെപ്റ്റംബര്‍ ആറിനും നടക്കും. സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 12 വരെ നടക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി ടീമുകള്‍ എട്ട്, ഒന്‍പത് തിയതികളില്‍ പരിശീലനം നടത്തും. സ്‌പോര്‍ട്ട്‌സ് ഹബ്ബിലാണ് എല്ലാ മത്സരങ്ങളും.

publive-image

ആദ്യ മത്സരത്തിനു മുന്നോടിയായി ദക്ഷിണാഫ്രിക്കന്‍ ടീം സ്‌പോര്‍ട്‌സ് ഹബ്ബില്‍ പരിശീലനം നടത്തി. ഇന്ത്യ എ ടീമുമായുള്ള ആദ്യ മൂന്ന് ഏകദിനത്തിനായുള്ള ടീമാണ് ഇപ്പോള്‍ തലസ്ഥാനത്തുള്ളത്. അവസാന രണ്ട് ഏകദിനത്തിലേക്കുള്ള ഏഴ് അംഗങ്ങള്‍ പിന്നീട് ടീമിനൊപ്പം ചേരും. ഇന്ത്യ എ ടീമംഗങ്ങള്‍ തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയുമായി തിരുവനന്തപുരത്തെത്തും. ഇന്ത്യന്‍ ടീം ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് സ്‌പോര്‍ട്ട്‌സ് ഹബ്ബില്‍ പരിശീലനം നടത്തും. രാവിലെ ദക്ഷിണാഫ്രിക്കന്‍ ടീം പരിശീലനത്തിനിറങ്ങും.

രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 17 മുതല്‍ 20 വര മൈസൂരില്‍ നടക്കും. ഇതിനായി ടീമുകള്‍ 14ന് മൈസൂരിലേക്ക് യാത്രയാകും. 15, 16 തിയതികളില്‍ ഇരു ടീമുകളും മൈസൂരില്‍ പരിശീലനം നടത്തും. മത്സരങ്ങള്‍ പൂര്‍ത്തിയാക്കി സൗത്ത് ആഫ്രിക്ക എ ടീം 21ന് ബാംഗ്ലൂരില്‍ നിന്ന് തിരികെ മടങ്ങും.

publive-image

ആദ്യ മൂന്ന് ഏകദിനങ്ങളില്‍ ഇന്ത്യന്‍ സീനിയര്‍ താരം മനീഷ് പാണ്ഡെയും അവസാന രണ്ട് മത്സരങ്ങളില്‍ മലയാളി താരവും ഐ.പി.എല്ലില്‍ ഡല്‍ഹിയുടെ ക്യാപ്റ്റനുമായ ശ്രേയസ് അയ്യരുമാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്. സെപ്തംബര്‍ നാലിനും ആറിനും നടക്കുന്ന നാലാമത്തെയും അഞ്ചാമത്തെയും ഏകദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യ എ ടീമില്‍ മലയാളി താരം സഞ്ജു സാസംസണ്‍ കളിക്കും.

ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന ക്രുനാല്‍ പാണ്ഡ്യ, ഖലീല്‍ അഹമ്മദ്, ശുഭ്മാന്‍ ഗില്‍, വാഷിങ്ടണ്‍ സുന്ദര്‍, വിജയ് ശങ്കര്‍ എന്നിവരും അന്‍മല്‍പ്രീത് സിങ്, റിക്കി ഭുവി, ഷാര്‍ദുല്‍ ഠാക്കൂര്‍, അക്ഷാര്‍ പട്ടേല്‍, നിതീഷ് റാണ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലും ദീപക് ചാഹറും ഇന്ത്യ എ ടീമിനായി കളിക്കും.

കാണികള്‍ക്ക് മത്സരം കാണുന്നതിനായി സ്‌പോര്‍ട്ട്‌സ് ഹബ്ബിലേക്ക് പ്രവേശനം സൗജന്യമാണ്. മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്ട്‌സ് തത്സമയം സംപ്രേക്ഷണം ചെയ്യും. ഹോട്ട്‌സ്റ്റാറിലൂടെ ലൈവ് സ്ട്രീമിങ്ങുമുണ്ട്.

Advertisment