Advertisment

ഇടിക്കൂട്ടിലെ പുലിക്കുട്ടികൾ ! മേരികോം ഉയർന്ന ആത്മവിശ്വാസത്തിലാണ്, ഒപ്പം നമ്മൾ ഭാരതീയരും

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ഞ്ചുതവണത്തെ ലോകചാമ്പ്യനായ മണിപ്പൂരിന്റെ വീരാംഗന മേരി കോം ഇന്ന് വൈകിട്ട് നാലുമണിക്ക് ഫൈനലിൽ പ്രവേശിക്കാനുള്ള മത്സരത്തിനായി റിംഗിലിറങ്ങുകയാണ്. ലോക ചാമ്പ്യൻഷിപ്പ് ആറാം തവണയും സ്വന്തം പേരിലെഴുതിച്ചേർക്കാനുള്ള വ്യഗ്രതയോടെ സെമിഫൈനലിൽ മേരികോം നേരിടുന്നത് ഉത്തര കൊറിയയുടെ കിം ഹയാങ് മി യെയാണ്. ഫൈനൽ മത്സരം 24 നാണ്.

Advertisment

publive-image

മേരി കോമിനെക്കൂടാതെ മറ്റു നാല് ഇന്ത്യൻ താരങ്ങളും വിവിധ ഇനങ്ങളിലായി മെഡലുറപ്പിച്ചിട്ടുണ്ട്. ഇന്നും നാളെയുമായി നടക്കുന്ന മത്സരങ്ങൾ അവർക്കും വിധിനിർണ്ണായകമാണ്.

35 കാരിയായ മേരികോം ഇന്ന് രാവിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ പ്രാക്ടീസിനുശേഷം എപ്പോഴുമെന്ന പോലെ വലിയ ആത്മവിശ്വാസത്തോടെയാണ് മാദ്ധ്യമങ്ങളെ അഭിമുഖീകരിച്ചത്. " എനിക്കറിയാം എപ്പോഴാണ് ഗാർഡ് താഴ്ത്തേണ്ടതെന്നും എപ്പോഴാണ് പഞ്ച് ചെയ്യേണ്ടതെന്നും. ഇക്കാര്യത്തിൽ ഞാൻ ഏറെ വർക്ക് ചെയ്തുകഴിഞ്ഞു."

മേരികോം ഉയർന്ന ആത്മവിശ്വാസത്തിലാണ് ഒപ്പം നമ്മൾ ഭാരതീയരും.

Advertisment