Advertisment

20 വര്‍ഷം എന്റെ രാജ്യത്തിനായി കളിച്ചതും, എന്റെ കഠിനാധ്വാനവുമെല്ലാം വൃഥാവിലായിരിക്കുന്നു. എന്റെ രാജ്യസ്‌നേഹം ചോദ്യം ചെയ്യപ്പെടുന്നു - മിതാലി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

മുംബൈ:  ഇന്ത്യന്‍ വനിതാ ടീം പരിശീലകന്‍ രമേശ് പൊവാറിന്റെ ആരോപണങ്ങളില്‍ പ്രതികരണവുമായി മിതാലി രാജ്.  ആരോപണങ്ങളോട് ട്വിറ്ററിലൂടെ വൈകാരികമായാണ് മിതാലി പ്രതികരിച്ചിരിക്കുന്നത്.

Advertisment

publive-image

'എനിക്കെതിരെ വന്ന അധിക്ഷേപങ്ങളില്‍ ഞാന്‍ കടുത്ത വേദനയിലാണ്. കളിയോടുള്ള എന്റെ സമര്‍പ്പണവും 20 വര്‍ഷം എന്റെ രാജ്യത്തിനായി കളിച്ചതും, എന്റെ കഠിനാധ്വാനം, വിയര്‍പ്പ് എല്ലാം വൃഥാവിലായിരിക്കുകയാണ്.

ഇന്ന് എന്റെ രാജ്യസ്‌നേഹം ചോദ്യം ചെയ്യപ്പെടുന്നു. എന്റെ പ്രതിഭ പോലും ചോദ്യം ചെയ്യപ്പെടുന്നു. ഇതെന്റെ ജീവിതത്തിലെ ഇരുണ്ട ദിനമാണ്. ദൈവം ശക്തി തരട്ടെ', മിതാലി ട്വിറ്ററില്‍ കുറിച്ചു.

ഓപ്പണ്‍ ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ പാകിസ്താനെതിരായ മത്സരത്തിനു മുന്‍പ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുകയും വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് മിതാലി ഭീഷണിപ്പെടുത്തിയതായി പൊവാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Advertisment