Advertisment

'ഇത് നിങ്ങള്‍ക്ക് ചേര്‍ന്നതല്ല. ധോനിയുടെ പേര് ചീത്തയാക്കരുത്' - സാക്ഷിയുടെ വസ്ത്രധാരണത്തെക്കുറിച്ച് വിമര്‍ശനം

author-image
admin
New Update

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിക്കൊപ്പം തന്നെ ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ് ഭാര്യ സാക്ഷിയും മകള്‍ സിവയും. ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാരുണ്ട്.

Advertisment

publive-image

എന്നാല്‍ ഇപ്പോള്‍ സാക്ഷി സോഷ്യല്‍ മീഡിയയില്‍ ചില വിമര്‍ശനങ്ങള്‍ക്ക് ഇരയായിരിക്കുകയാണ്. സാക്ഷിയുടെ വസ്ത്രധാരണത്തെക്കുറിച്ചാണ് ചിലര്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

publive-image

പ്രഫുല്‍ പട്ടേലിന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങിനിടെ സാക്ഷി ധരിച്ച ലെഹംഗയാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. ചടങ്ങിനു ശേഷം സാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്കു താഴെയാണ് ആളുകള്‍ കമന്റുകളുമായെത്തിയത്.

publive-image

നിങ്ങള്‍ ഒരുപാട് ബഹുമാനിക്കപ്പെടുന്നയാളാണ്. ഇത് നിങ്ങള്‍ക്ക് ചേര്‍ന്നതല്ല. ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാന്‍ ധോനി നിങ്ങളെ അനുവദിക്കുന്നുണ്ടോ. അദ്ദേഹം എല്ലാം  തികഞ്ഞൊരു വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ ഭാര്യയും അതുപോലെയാകണം. മറ്റുള്ള സ്ത്രീകള്‍ ഇത്തരത്തില്‍ കാണിച്ചേക്കാം. എന്നാല്‍ നിങ്ങള്‍ അതുപോലെയല്ല - ഇങ്ങനെ പോകുന്നു കമന്റുകൾ.

publive-image

നിങ്ങള്‍ ധോനിയുടെ പേര് ചീത്തയാക്കരുതെന്നും ചിലരുടെ ഉപദേശമുണ്ട്. എന്നാല്‍ ഇതിനു പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ 20 ലക്ഷം ഫോളേവേഴ്‌സുള്ള സാക്ഷിക്ക് പിന്തുണയുമായി അവരുടെ ആരാധകരും രംഗത്തെത്തി. ഈ വസ്ത്രത്തിന് എന്താണ് കുഴപ്പമെന്നു ചോദിച്ച അവര്‍ ഇടുങ്ങിയ ചിന്താഗതിയുള്ളവര്‍ക്കാണ് ഈപ്രശ്‌നമുള്ളതെന്നും ഇത്തരക്കാര്‍ക്ക് മറുപടി നല്‍കി.

publive-image

Advertisment