‘കമോണ്‍, കമോണ്‍ ഹര്‍ദിക്’ – ഹര്‍ദിക് പാണ്ഡ്യയുടെ കുട്ടി ആരാധിക. സിവ ധോനിയുടെ വീഡിയോ വൈറല്‍

Saturday, June 30, 2018

ഡോനിയുടെ മകള്‍ സിവയുടെ പുതിയ വീഡിയോയും വൈറലാകുകയാണ്. അയര്‍ലണ്ടിനെതിരെ വന്‍ വിജയം നേടി വീണ്ടും തിളങ്ങി നില്‍ക്കുകയാണ് ഇന്ത്യന്‍ ടീം. വെറും പത്തു പന്തില്‍ 32 റണ്‍സ് നേടി സമിീപകാലത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുകയാണ് യുവതാരം ഹര്‍ദിക് പാണ്ഡ്യ.

വിജയത്തില്‍ എല്ലാവരും അഭിനന്ദനങ്ങളുമായെത്തുമ്പോള്‍ ഹര്‍ദികിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് കുട്ടി ആരാധിക സിവാ. ‘കമോണ്‍, കമോണ്‍ ഹര്‍ദിക്’ എന്ന് വിളിച്ചു കൂവുന്ന സിവയുടെ വീഡിയോയാണ് ഹര്‍ദിക് പങ്കുവെച്ചത്.

സാക്ഷി ധോനിയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ‘എന്റെ ചിയര്‍ലീഡറിനെ ഞാന്‍ കണ്ടെത്തി’ എന്നാണ് വീഡിയോയ്‌ക്കൊപ്പം ഹര്‍ദിക് കുറിച്ചത്.

×