Advertisment

ജയിലിലെ ദിവസങ്ങളെ ഓര്‍മ്മിപ്പിച്ചു - പാത്രങ്ങള്‍ കഴുകുന്നതിനിടെ ബിഗ്‌ ബോസ് ഹൗസില്‍ പൊട്ടിക്കരഞ്ഞ് ശ്രീശാന്ത്

New Update

ൽമാൻ ഖാൻ അവതാരകനായുള്ള ഹിന്ദി റിയാലിറ്റി ഷോ ബിഗ്‌ ബോസിലൂടെ വികാര വിക്ഷേഭങ്ങൾകൊണ്ടും വിവാദ പരാമർശങ്ങള്‍കൊണ്ടും വാർത്തകളിൽ നിറയുകയാണ് ശ്രീശാന്ത്.

Advertisment

publive-image

മത്സരാര്‍ഥിയായ ശ്രീശാന്ത് വീട്ടിലെ നിയമങ്ങളും മര്യാദയും ലംഘിക്കുന്നുവെന്ന് മറ്റു മത്സരാർഥികൾ പരാതി ഉന്നയിച്ചിരുന്നു. ഇതോടെ ഈ ആഴ്ച ഹൗസ് ക്യാപ്റ്റനായ കരൺവിർ, ശ്രീശാന്തിനും മറ്റൊരു മത്സരാർഥിയായ രോഹിതിനും പാത്രങ്ങൾ കഴുകൽ ശിക്ഷയായി വിധിച്ചു.

നിരവധി പാത്രങ്ങൾ ഇരുവരും കഴുകേണ്ടി വന്നു. എന്നാൽ പാത്രങ്ങൾ കഴുകി തീർന്നതോടെ ശ്രീശാന്ത് അസ്വസ്ഥനാവുകയായിരുന്നു. തനിക്ക് മത്സരത്തിൽ തുടരേണ്ടെ‌ന്നും ഇവിടെ നിന്നു പോകണമെന്നും ശ്രീശാന്ത് രോഹിതിനോട് പറഞ്ഞു.

തുടർന്നു പൊട്ടിക്കരയാൻ തുടങ്ങിയ ശ്രീശാന്തിനെ ബിഗ് ബോസ് കൺഫഷൻ റൂമിലേക്കു വിളിക്കുകയും അനുനയിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. തിഹാർ ജയിലിലായിരുന്നപ്പോൾ പാത്രങ്ങൾ കഴുകിയിരുന്നെന്നും ഈ ശിക്ഷ ആ ദിവസങ്ങളെ ഓർമിപ്പിച്ചെന്നും ശ്രീ വെളിപ്പെടുത്തി.

 

Advertisment