‘തളത്തിൽ കോഹ്‌ലി’. വനിതാ താരത്തിനൊപ്പം ഉയരം തോന്നാന്‍ തട്ടിന് മുകളില്‍ കയറിനിന്ന കോഹ്‍ലിക്ക് ട്രോളും വിമര്‍ശനവും 

സ്പോര്‍ട്സ് ഡസ്ക്
Wednesday, October 10, 2018

ന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി ടെന്നിസ് താരം കർമൻ കോർ തൻഡിക്കൊപ്പമെടുത്ത ചിത്രത്തിനെതിരെ വിമര്‍ശനം. തന്നേക്കാള്‍ ഉയരമുള്ള വനിതാ ടെന്നിസ് താരം കര്‍മാന്‍ കൗര്‍ താണ്ടിയേക്കാള്‍ ഉയരം തോന്നിക്കാന്‍ കോലി ഒരു പ്ലാറ്റ്‌ഫോമിനു മുകളില്‍ കയറി നില്‍ക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം ചര്‍ച്ചയായത്.

ഒരു യുവതി തന്നെക്കാൾ ഉയരത്തിൽ നിൽക്കുന്നത് അംഗീകരിക്കാൻ കോഹ്‌ലിയ്ക്കു സാധിക്കുന്നില്ലെന്നും അതിനാലാണ് ഇങ്ങനെ ഒരു തട്ട് േവണ്ടി വന്നതെന്നുമാണ് വിമർശനമുയർന്നത്. കോഹ്‌ലിയേക്കാൾ ഉയരം കുറഞ്ഞവരാരും തട്ട് ഉപയോഗിച്ച് ഒപ്പമെത്താൻ ശ്രമിച്ചില്ലെന്നും താരത്തിലെ പുരുഷ ഇൗഗോ വ്യക്തമായെന്നും അവര്‍ പറയുന്നു. കൂടാതെ തട്ടിൽ നിൽക്കുന്ന കോഹ്‌ലി ട്രോളുകളിൽ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്.

മുംബൈയിലെ ബാന്ദ്രയിൽ ടിസോട്ടിന്റെ സ്പെഷല്‍ എഡിഷൻ വാച്ച് ശ്രേണിയുടെ പ്രകാശന ചടങ്ങിനിടെയാണ് സംഭവം. വിരാട് കോഹ്‍ലി ഫൗണ്ടേഷന്റെ ഭാഗമായ എല്ലാ താരങ്ങൾക്കും കോഹ്‍ലി വാച്ച് സമ്മാനിച്ചു. ഇങ്ങനെ കർമാനു വാച്ച് സമ്മാനിച്ചു ചിത്രത്തിനു പോസ് ചെയ്യുമ്പോഴാണ് കോഹ്‌ലി തട്ടിൽ കയറി നിന്നത്.

 

×