follow us

1 USD = 65.114 INR » More

As On 22-10-2017 12:49 IST

ഐപിഎല്‍ താരലേലത്തിന് ഏഴു മലയാളി താരങ്ങള്‍കൂടി ;സഞ്ജു സാംസണെ ഡല്‍ഹി ഡയര്‍ ഡെവിള്‍സും സച്ചിന്‍ ബേബിയെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും നിലനിര്‍ത്തി

ന്യൂസ് ബ്യൂറോ കൊച്ചി » Posted : 17/02/2017

കൊച്ചി : ഐപിഎല്‍ താരലേലത്തിന് ഏഴു മലയാളി താരങ്ങള്‍കൂടി. കേരള രഞ്ജി ട്രോഫി ക്യാപ്റ്റന്‍ രോഹന്‍ പ്രേം, വലംകയ്യന്‍ പേസര്‍മാരായ സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, കെഎം ആസിഫ്, ഓപ്പണിങ് ബാറ്റ്‌സ്മാന്‍ വിഷ്ണു വിനോദ്, ഓഫ് സ്പിന്നര്‍ ഫാബിദ് ഫാറൂഖ്, ഓള്‍ റൗണ്ടര്‍ സിവി വിനോദ് കുമാര്‍ എന്നിവരെയാണ് 20 ന് ബംഗളൂരുവില്‍ നടക്കുന്ന താരലേലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ഇത്രയും മലയാളി താരങ്ങള്‍ ഒരുമിച്ച് ഐപിഎല്‍ താരലേലത്തില്‍ ഇടംപിടിക്കുന്നത് .



അതേസമയം മലയാളി താരങ്ങളായ സഞ്ജു സാംസണെ ഡല്‍ഹി ഡയര്‍ ഡെവിള്‍സും സച്ചിന്‍ ബേബിയെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. രണ്ടു വര്‍ഷം മുന്‍പ് റോയല്‍ ചാലഞ്ചേഴ്‌സ് ടീം അംഗമായിരുന്ന സന്ദീപ് വാരിയര്‍ ഇത്തവണ മുംബൈ ഇന്ത്യന്‍സ് ക്യാമ്പില്‍ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുത്തിരുന്നു. ഡല്‍ഹി ഡയര്‍ ഡെവിള്‍സിന്റെ ട്രയല്‍സില്‍ പങ്കെടുത്ത ബേസില്‍ തമ്പിയും കെഎം ആസിഫും ലേലത്തിനു മുന്നോടിയായി 19ന് റോയല്‍ ചാലഞ്ചേഴ്‌സ് ടീം ട്രയല്‍സിലും പങ്കെടുക്കുന്നുണ്ട്.

സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിഷ്ണു വിനോദ് ഇന്നലെ മുംബൈയില്‍ ദക്ഷിണ മേഖലയ്ക്കു വേണ്ടി പശ്ചിമ മേഖലയ്‌ക്കെതിരെ 20 ബോളില്‍ 36 റണ്‍സ് നേടി. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങിയ സന്ദീപ് വാര്യരും മികച്ച പ്രകടനം കാഴ്ചവച്ചു.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+