follow us

1 USD = 65.114 INR » More

As On 21-10-2017 09:24 IST

ബിസിസിഐയ്ക്ക് ശക്തമായ താക്കീത് നല്‍കി സുപ്രീം കോടതി നിയമിച്ച ഇടക്കാല ഭരണസമിതി

ന്യൂസ് ബ്യൂറോ ഡല്‍ഹി » Posted : 02/05/2017

ഡല്‍ഹി : ബിസിസിഐയ്ക്ക് ശക്തമായ താക്കീത് നല്‍കി സുപ്രീം കോടതി നിയമിച്ച ഇടക്കാല ഭരണസമിതി. തങ്ങളുടെ അനുവാദമില്ലാതെ ഐസിസിയുമായി ബിസിസിഐ ഒരു ആശയവിനിമയവും നടത്തരുതെന്നാണ് ഇടക്കാല ഭരണസമിതി താക്കീത് നല്‍കിയത്.



ബിസിസിഐയുടെ താല്‍ക്കാലിക അധ്യക്ഷന്‍ സി.കെ ഖന്ന, ജോയിന്റ് സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറര്‍ അനിരുദ്ധ് ചൗധരി, ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌രി എന്നിവര്‍ക്കാണ് ഇതുസംബന്ധിച്ച് ഇടക്കാല ഭരണസമിതി കത്തയച്ചത്.

ഏപ്രിലില്‍ ദുബായിയില്‍ ചേര്‍ന്ന ഐസിസി യോഗത്തില്‍ ബിസിസിഐയ്ക്ക് ശക്തമായ തിരിച്ചടി നേരിട്ടിരുന്നു. ഐസിസിയുടെ ഭരണനിര്‍വഹണ രീതിയും വരുമാനം പങ്കിടല്‍ രീതിയും പരിഷ്‌കരിക്കാനുള്ള വോട്ടെടുപ്പില്‍ ഇന്ത്യന്‍ ബോര്‍ഡിന്റെ നിലപാടുകള്‍ എല്ലാവരും തള്ളിയിരുന്നു. ഭരണനിര്‍വഹണരീതി പരിഷ്‌കരിക്കാനുള്ള വോട്ടെടുപ്പില്‍ രണ്ടിനെതിരെ 12 വോട്ടുകള്‍ക്കും സാമ്പത്തിക പരിഷ്‌കരണത്തില്‍ ഒന്നിനെതിരെ 13 വോട്ടുകള്‍ക്കുമാണ് ബിസിസിഐയുടെ നിലപാട് തള്ളിയത്.

തുടര്‍ന്ന് ഐസിസിക്കെതിരെ ബിസിസിഐ പടയൊരുക്കം തുടങ്ങിയിരുന്നു. 2017 മുതല്‍ 2023 വരെയുള്ള ഐ.സി.സിയുടെ എല്ലാ ടൂര്‍ണമെന്റുകളില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന ഉദ്ദേശവുമായി ബിസിസിഐ ക്രിക്കറ്റ് കൗണ്‍സിലില്‍ അംഗങ്ങളായ മറ്റു രാജ്യങ്ങളെ സമീപിച്ചിരുന്നു. അതിനായി മെമ്പേഴ്‌സ് പാര്‍ട്ടിസിപ്പേഷന്‍ അഗ്രീമെന്റും രൂപികരിക്കാന്‍ ബിസിസിഐ ശ്രമം നടത്തിയിരുന്നു. ജൂണില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ ഇതുവരെ പ്രഖ്യാപിക്കാത്തതും ഇതിന്റെ ഭാഗമായാണ്.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+