follow us

1 USD = 64.251 INR » More

As On 20-09-2017 09:25 IST

ഇന്ത്യൻ പ്രീമിയർ ലീഗ്​ അഴിമതിയിൽ നിന്ന്​ പൂർണമായും മുക്​തമായിട്ടി​ല്ല ; ഗാസിയാബാദില്‍ വാതു വെപ്പുമായി ബന്ധപ്പെട്ട്​ 6 പേര്‍ അറസ്റ്റില്‍

ന്യൂസ് ബ്യൂറോ ഡല്‍ഹി » Posted : 13/05/2017

ഗാസിയാബാദ് ​: ഇന്ത്യൻ പ്രീമിയർ ലീഗ്​ അഴിമതിയിൽ നിന്ന്​ പൂർണമായും മുക്​തമായിട്ടി​ല്ലെന്ന സൂചനകൾ നൽകി വാതുവെപ്പുമായി ബന്ധപ്പെട്ട്​ ആറ്​ പേർ കൂടി അറസ്​റ്റിലായി. ഗാസിയാബാദ്​ പൊലീസാണ്​ വെള്ളിയാഴ്​ച അർധരാത്രിയോടെ​ ഇവരുരെ അറസ്​റ്റ്​ ചെയ്​തത്​. ഇവരിൽ നിന്ന്​ മൊബൈൽ ഫോണുകളും 70 ലക്ഷം രൂപയും പൊലീസ്​ പിടിച്ചെടുത്തിട്ടുണ്ട്​.



കാൺപൂരിൽ നിന്ന്​ വാതുവെപ്പുമായി ബന്ധപ്പെട്ട്​ മൂന്ന്​ പേർ അറസ്​റ്റിലായതിന്​ പിന്നാലെയാണ്​ പുതിയ സംഭവവികാസങ്ങൾ. ഡൽഹി ഡെയർഡെവിൾസ്​–ഗുജറാത്ത്​ ലയൺസ്​ മൽസരത്തിനിടെ വാതുവെച്ചതിനാണ്​ മൂന്ന്​ ​പേരെ ഉത്തർപ്രദേശ്​ പൊലീസ് കാൺപൂരിൽ നിന്ന്​​ അറസ്​റ്റ്​ ചെയ്​തത്​.

വ്യവസായിയ രമേഷ്​ നയൻ ഷാ, രമേഷ്​ കുമാർ, വികാസ്​ കുമാർ എന്നിവരാണ്​ അറസ്​റ്റിലായത്​. ഇതിൽ കാൺപൂരിലെ ഗ്രീൻപാർക്ക്​ സ്​റ്റേഡിയത്തിൽ ഹോർഡിങുകൾ വെക്കുന്നതിൽ കോൺട്രാക്​ട്​ എടുത്ത വ്യക്​തിയാണ്​ രമേഷ്​ കുമാർ. രമേഷ്​ ഷായാണ്​ ഇവർക്കായി ഹോട്ടലുകളിൽ റൂമുകൾ ബുക്ക്​ ചെയ്​തതെന്നും വ്യക്​തമായി.

ഗുജറാത്ത്​ ലയൺസിലെ രണ്ട്​ താരങ്ങളും കേസുമായി ബന്ധപ്പെട്ട്​ നിരീക്ഷണത്തിലാണെന്നും യു.പി പൊലീസിലെ സീനിയർ സുപ്രണ്ട്​ അറിയിച്ചു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+