follow us

1 USD = 65.114 INR » More

As On 21-10-2017 09:24 IST

ഞാന്‍ ചെന്നു വീണത് തിഹാര്‍ എന്ന നരകത്തിലേക്കാണ്. അവിടെ എനിക്ക് ജീവന്‍ രക്ഷിക്കാന്‍ പോരടിക്കേണ്ടി വന്നു ;ജീവിതത്തില്‍ അതുവരെ കേള്‍ക്കാതിരുന്ന തെറി വാക്കുകള്‍ എനിക്കു ചുറ്റും മൂളിപ്പറന്നു ; അറസ്റ്റ് ചെയ്യപ്പെട്ട ദിവസവും ജയിലിലെ അനുഭവം ഓര്‍മിച്ച് ശ്രീശാന്ത്

ന്യൂസ് ബ്യൂറോ കൊച്ചി » Posted : 07/08/2017

അറസ്റ്റ് ചെയ്യപ്പെട്ട ദിവസവും ജയിലിലെ അനുഭവം ഓര്‍മിച്ച് ശ്രീശാന്ത് . രാജസ്ഥാന്‍ റോയല്‍സ് ബുക്ക് ചെയ്ത ടിക്കറ്റിലാണ് മുംബൈയിലേക്ക് വന്നത്. എന്നാല്‍ മൂന്നു നാലു മത്സരങ്ങളില്‍ ടീം എനിക്ക്് വിശ്രമം തന്നതിനാല്‍ സുഹൃത്ത് രാജീവ് പിള്ളയുടെ ഒപ്പമാണ് തങ്ങിയിരുന്നത്. ഞാനും രാജീവും കൂടി ഒരു ഹിന്ദി സിനിമാ പ്രൊജക്ടിനെപ്പറ്റി സംസാരിക്കാന്‍ പോയി തിരികെ വരുമ്പോള്‍ നടുറോഡില്‍ ഞങ്ങളുടെ വണ്ടി തടഞ്ഞായിരുന്നു അറസ്റ്റ്.

നമ്മളെ കിഡ്‌നാപ്പ് ചെയ്തു കൊണ്ടു പോവും പോലെയുള്ള അനുഭവം. ആ സമയത്ത് ഞാന്‍ മദ്യ ലഹരിയിലായിരുന്നെന്നും കേരളാ മുഖ്യമന്ത്രിയെ വിളിക്കുമെന്നു പറഞ്ഞു ഭീഷണി പ്പെടുത്തിയെന്നും വാര്‍ത്തകള്‍ വന്നു. അതെല്ലാം പച്ചക്കള്ളമായിരുന്നു. അറസ്റ്റ് വാറന്റുണ്ടോയെന്ന് അവരോടു ചോദിക്കുക മാത്രമാണ് ഞാന്‍ അന്നു ചെയ്തത്. പിന്നെ എന്നെ കൊണ്ടു പോയത് മറൈന്‍ ഡ്രൈവിലേക്കാണ്.പിറ്റേ ദിവസം രാവിലെ ഏഴുമണി വരെ ഒരു വണ്ടിയില്‍ ഇരുത്തി. മൊബൈല്‍ ഫോണുകള്‍ വാങ്ങിവച്ചിരുന്നതിനാല്‍ ആരെയും വിളിക്കാന്‍ കഴിഞ്ഞില്ല. പിന്നെ എയര്‍പോര്‍ട്ടിലേക്ക് അവിടെ നിന്നും ഡല്‍ഹിയിലേക്ക്. കൊടും തീവ്രവാദികളെ കൊണ്ടു പോകുന്നതു പോലെയാണ് അവര്‍ എന്നെ ചോദ്യം ചെയ്യാനായി കൊണ്ടു പോയത്. കൈയ്യില്‍ കെട്ടിയിരുന്ന പൂജിച്ച ചരടുകള്‍ മുറിച്ചെടുത്ത് കവറിലാക്കി സീല്‍ ചെയ്തു. പിന്നെ ദിവസങ്ങളോളം ചോദ്യം ചെയ്യലായിരുന്നു.

മൂകാംബിക ദേവിയുടെ മുന്നില്‍ പൂജിച്ച് കൈയില്‍ കെട്ടിയ ചരട് മരിച്ച ശേഷമേ അഴിക്കൂവെന്ന് ഞാന്‍ മനസില്‍ ഉറപ്പിച്ചിരുന്നു. അത് ബലം പ്രയോഗിച്ചാണ് അവര്‍ മുറിച്ചെടുത്തത്. അപ്പോള്‍ ഞാനനുഭവിച്ച വേദന പറഞ്ഞറിയിക്കാനാവില്ല. പിന്നെ ഞാന്‍ ചെന്നു വീണത് തിഹാര്‍ എന്ന നരകത്തിലേക്കാണ്. അവിടെ എനിക്ക് ജീവന്‍ രക്ഷിക്കാന്‍ പോരടിക്കേണ്ടി വന്നു .

ജീവിതത്തില്‍ അതുവരെ കേള്‍ക്കാതിരുന്ന തെറി വാക്കുകള്‍ എനിക്കു ചുറ്റും മൂളിപ്പറന്നു. രാകിമിനുക്കി മൂര്‍ച്ച കൂട്ടിയ ഇരുമ്പു കമ്പിയുമായി എന്റെ ജീവനെടുക്കാന്‍ സദാസമയവും പിന്നിലാളുകളുണ്ടായിരുന്നു. അവരെന്നെ കൊല്ലുന്നതിനു മുമ്പ് ആത്മഹത്യ ചെയ്താലോയെന്ന് ചിന്തിച്ചു പോയി.

ജയില്‍ മുറിക്കകത്ത് വിരിച്ച കമ്പിളിയില്‍, ബാത്‌റൂമില്‍ നിന്നുള്ള അസഹ്യമായ മണവും സഹിച്ച് ഉറങ്ങാനാവാതെ കിടക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചത് അതു തന്നെയാണ്. ചെയ്യാത്ത കുറ്റത്തിന് ലോകത്തിന്റെ മുഴുവന്‍ പഴിയും കേട്ട ഇങ്ങനെ നാണംകെട്ട് ജീവിക്കുന്നതെന്തിന്’ പ്രമുഖ സിനിമാ മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ മലയാളത്തിന്റെ പ്രിയ ശ്രീയുടെ കണ്ണു നിറഞ്ഞിരുന്നു. ആ കണ്ണുനീര്‍ മറയ്ക്കാന്‍ ശ്രീശാന്ത് തന്റെ റെയ്ബാന്‍ ഗ്ലാസ് എടുത്തു മുഖത്ത് വച്ച് ഒരു ചോദ്യം സ്‌റ്റൈല്‍ അല്ലേ ചേട്ടാ’.

എനിക്കറിയാത്ത കാര്യങ്ങളെക്കുറിച്ചായിരുന്നു ചോദ്യം. അവര്‍ പറയുന്ന കാര്യങ്ങള്‍ എന്നെക്കൊണ്ടു സമ്മതിപ്പിക്കാനായിരുന്നു പിന്നത്തെ ശ്രമം. പിന്നെ ഭീഷണിയായിരുന്നു. അമ്മയെ അറസ്റ്റു ചെയ്യും, അച്ഛനെ അറസ്റ്റു ചെയ്യും, ചേച്ചിയെ പിടിച്ചു കൊണ്ടു വരും. ഇങ്ങനെയായിരുന്നു ഭീഷണി. പിന്നെ നടന്ന പല കാര്യങ്ങളും ഓര്‍ക്കാന്‍ കൂടി കഴിയുന്നതല്ല. അവരെഴുതിയ കുറ്റപത്രത്തില്‍ ഒപ്പിടാനായിരുന്നു ഈ ഭീഷണിയെല്ലാം. ജീവനോടെ പുറത്തു പോവണമെങ്കില്‍ ഒപ്പിടണമെന്നു മനസിലായി. ഒപ്പിട്ടതിനു ശേഷം വലിയ ഉപദ്രവമുണ്ടായില്ല. ചിലര്‍ മാപ്പു പറഞ്ഞു. ചില പോലീസുകാര്‍ പറഞ്ഞു ശ്രീശാന്തിനെ തിഹാറിലേക്കു കൊണ്ടു പോകാതിരിക്കാന്‍ പ്രാര്‍ഥിക്കാമെന്ന്.

പരിക്കുമൂലം കുറേക്കാലം ടീമില്‍ നിന്നു വിട്ടു നിന്നതിനു ശേഷമാണ് ശ്രീ 2013ലെ ഐപിഎല്ലില്‍ കളിക്കാനെത്തിയത്. കഠിനമായ പരിശീലനത്തിനു ശേഷമായിരുന്നു ആ വരവ്.അപ്പോഴായിരുന്നു അപ്രതീക്ഷിത അറസ്റ്റ്.’ ആരാണ് അറസ്റ്റിനു പിന്നില്‍ എന്നൊന്നും ഇപ്പോഴും എനിക്കറിയില്ല. ഒന്നറിയാം അവിടെ വെച്ച് എന്റെ ജീവിതം പിച്ചിചീന്തി എറിയപ്പെട്ടു’ ശ്രീ പറയുന്നു.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+