follow us

1 USD = 65.114 INR » More

As On 21-10-2017 09:24 IST

രക്ഷാബന്ധന്‍ ദിനത്തില്‍ രാഖി അണിഞ്ഞുള്ള ചിത്രം പോസ്റ്റ് ചെയ്തതിന് ഇര്‍ഫാന്‍ പത്താന് നേരെ മതവാദികളുടെ സൈബര്‍ ആക്രമണം

ന്യൂസ് ബ്യൂറോ ഡല്‍ഹി » Posted : 09/08/2017

ഭാര്യക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തതിനു ശേഷമുള്ള ട്രോള്‍ പൊങ്കാല അല്പമൊന്ന് ശമിച്ചപ്പോളേക്കും ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന് നേരെ വീണ്ടും സോഷ്യല്‍ മീഡിയയുടെ ആക്രമണം. രക്ഷാ ബന്ധന്‍ ദിനത്തില്‍ കയ്യില്‍ രാഖി അണിഞ്ഞു നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതാണ് ചിലരെ ചൊടിപ്പിച്ചത്.



മുന്‍പ് ഭാര്യക്കൊപ്പമുള്ള സെല്‍ഫിയാണ് ഇര്‍ഫാന്‍ പത്താനെ വിമര്‍ശകരുടെ ഇരയാക്കിയത്. എന്നാല്‍ ട്രോളര്‍മാര്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടിയും പത്താന്‍ നല്‍കിയിരുന്നു. ദിവസങ്ങള്‍ക്കു ശേഷമാണ് അടുത്ത ട്രോള്‍ മഴ. തന്റെ ആരാധകര്‍ക്ക് രക്ഷാബന്ധന്‍ ദിനത്തിന്റെ ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. പിന്നീട് നേരിടേണ്ടി വന്നതിലധികവും വിമര്‍ശനങ്ങളാണ്.

കയ്യില്‍ കെട്ടിയ രാഖി കാണും വിധമായിരുന്നു ചിത്രം. തീവ്ര മത ചിന്താഗതിയുള്ള ചിലരെ പോസ്റ്റ് ചൊടിപ്പിച്ചിരിക്കുകയാണ്. ഒരു മുസ്ലീം മനുഷ്യന്‍ ആയിരിക്കൂ, താങ്കളെ പിതാവ് ഇതൊന്നും പഠിപ്പിച്ചിട്ടില്ലേ, മറ്റു മതങ്ങളെ ആദരിക്കാം അവരെ അനുഗമിക്കരുത്, എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളാണ് വഡോദരയിലെ ഈ ക്രിക്കറ്റ് താരത്തിനെതിരെ ഇപ്പോള്‍ ഉയരുന്നത്.

എന്നാല്‍ താരത്തിന് പിന്തുണ നല്‍കിക്കൊണ്ടും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. സഹോദരിയും സഹോദരനും തമ്മിലുള്ള ബന്ധം ആഘോഷിക്കുന്നതാണ് രക്ഷാബന്ധന്‍ ദിവസമെന്നും അത് ഏതെങ്കിലുമൊരു മതത്തിന്റെ ആഘോഷമല്ലെന്നും പത്താന്‍ ചെയ്തതില്‍ തെറ്റില്ലെന്നും ഇവര്‍ പറയുന്നു. രക്ഷാബന്ധന്‍ ദിവസത്തില്‍ രാഖി അണിയുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും പിന്തുണയറിക്കുന്നവര്‍ പറയുന്നു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+