follow us

1 USD = 64.680 INR » More

As On 21-09-2017 14:12 IST

ഞാന്‍ വെറും 10 ലക്ഷം രൂപയ്ക്ക് എന്റെ കരിയറും ജീവിതവും നശിപ്പിക്കുമെന്ന് തോന്നുന്നുണ്ടോ.?; ഒരു പത്ത് കോടി രൂപയെങ്കിലും എനിക്ക്‌ നേരെ ആരോപിക്കാമായിരുന്നു ; ഡല്‍ഹി പോലീസിനെ പരിഹസിച്ച് ശ്രീശാന്ത്‌

ന്യൂസ് ബ്യൂറോ കൊച്ചി » Posted : 19/08/2017

2013 ലെ ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുടുങ്ങിയ മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ പൊലീസ് നിരത്തിയ പ്രധാന തെളിവുകളിലൊന്നായിരുന്നു പഞ്ചാബിനെതിരെ വിവാദ ഓവര്‍ എറിഞ്ഞപ്പോള്‍ അരയില്‍ ടവ്വല്‍ തിരുകി എന്നത്. വാതുവെപ്പുകാര്‍ക്ക് സൂചന നല്‍കുന്നതിന്റെ ഭാഗമായിരുന്നു അരയില്‍ ആ ടവ്വല്‍ തിരുകിയതെന്നും ഡല്‍ഹി പോലീസ് അന്ന് പറഞ്ഞിരുന്നു. എന്നാല്‍ എന്തിനാണ് താന്‍ അന്ന് അരയില്‍ ടവ്വല്‍ വെച്ചതെന്നതിന് പരസ്യമായി വിശദീകരണം നല്‍കിയിരിക്കുകയാണ് ശ്രീശാന്ത്.



‘ജിത്തു ജനാര്‍ദ്ദനന്‍ എന്നോട് ആം ബാന്‍ഡോ, ടൗവലോ, സിന്ദൂരക്കുറിയോ അതുപോലുളള എന്തെങ്കിലോ തിരിച്ചറിയാനായി ധരിക്കണമെന്ന് പറഞ്ഞതായി അവര്‍ ആരോപിക്കുന്നു. ഞാനതെല്ലാം ഉപയോഗിച്ചിരുന്നു. കാരണം ഞാന്‍ അലന്‍ ഡൊണാള്‍ഡിനെ ഇഷ്ടപ്പെടുന്നത് കൊണ്ടായിരുന്നു അത്. ഇക്കാര്യങ്ങളെല്ലാം ഞാന്‍ മുമ്പും ഉപയോഗിച്ചിട്ടുണ്ട്.

ഞാന്‍ മുഖത്ത് ഡൊണാള്‍ഡിനെ പോലെ വളരെ കൂടുതല്‍ സിനിക്ക് ഓക്‌സൈഡ് തേക്കാറുണ്ടായിരുന്നു. അതെല്ലാം അര്‍ത്ഥമാക്കുന്നത് ഞാന്‍ അപ്പോഴെല്ലാം ഒത്തുകളിക്കുകയായിരുന്നു എന്നാണോ? ഈ സാധനങ്ങളെല്ലാം ഉപയോഗിക്കുമ്പോള്‍ എന്റെ പന്തേറ് മോശമാകില്ലെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു.

അമ്പയര്‍ കുമാരധര്‍മ്മ സേനയോട് ആ ഓവര്‍ എറിയുന്നതിന് മുമ്പേ ഞാന്‍ ടവ്വല്‍ ഉപയോഗിക്കാന്‍ അനുവാദം വാങ്ങിയിരുന്നു. തീര്‍ച്ചയായും സ്റ്റമ്പ് മൈക്രോഫോണ്‍ അത് ഒപ്പിയെടുത്തിട്ടും ഉണ്ടാകും. ഡൊണാള്‍ഡിനെ പോലെ പന്തെറിയുന്നതിന് മാത്രമായിരുന്നു ഞാനന്ന് അപ്രകാരം ചെയ്തത്’ .ശ്രീശാന്ത് പറയുന്നു. താന്‍ വെറും 10 ലക്ഷം രൂപയ്ക്ക് തന്റെ കരിയറും ജീവിതവും നശിപ്പിക്കുമെന്ന് തോന്നുന്നുണ്ടോ എന്ന് ചോദിക്കുന്ന ശ്രീശാന്ത് ഒരു പത്ത് കോടി രൂപയെങ്കിലും തനിക്ക് നേരെ ആരോപിക്കാമായിരുന്നെന്നും ഡല്‍ഹി പോലീസിനെ പരിഹസിക്കുന്നു.

ഐപിഎല്‍ ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിയ വിധിയില്‍ വ്യക്തത തേടി ശ്രീശാന്ത് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വിധി നടപ്പാക്കാന്‍ ബിസിസിഐക്ക് നിര്‍ദേശം നല്‍കണമെന്ന് വിധിയുണ്ടായിട്ടും സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ അനുമതി നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്തിന്റെ ഹര്‍ജി. ഇത് ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+