follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

ശ്രീലങ്കയില്‍ ഓട്ടോഡ്രൈവറായി ശിഖര്‍ ധവാന്‍; കൂട്ടിന് ഹാര്‍ദിക് പാണ്ഡ്യയും

ന്യൂസ് ബ്യൂറോ ഡല്‍ഹി » Posted : 20/08/2017

ശ്രീലങ്കയില്‍ ടെസ്റ്റ് പരമ്പര സമ്പൂര്‍ണ വിജയം നേടിയ ഇന്ത്യന്‍ സംഘം ആഘോഷത്തിന്റെ നിമിഷങ്ങളിലാണ്. ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകുമ്പോള്‍ ടീം ഇന്ത്യ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്. മത്സരത്തിന്റെ സമ്മര്‍ദ്ദം തീരെയില്ലാതാക്കാനായി മലകയറുന്നതും നീന്തലും മറ്റ് ആഘോഷ പരിപാടികളും നടത്തുന്ന താരങ്ങളെ നമ്മള്‍ കണ്ടിട്ടുണ്ട്.



എന്നാല്‍ ഓട്ടോ ഓടിച്ച് സമ്മര്‍ദ്ദമില്ലെന്ന് തെളിയിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. കൂട്ടിന് കൂടിയിരിക്കുന്നതാകട്ടെ സിക്‌സറടിക്കാരനെന്ന് പേരുകേട്ട ഹര്‍ദ്ദിക്ക് പാണ്ഡ്യയും. ശിഖര്‍ ധവാന്‍ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധവാന്‍ വീഡിയോ പുറത്തു വിട്ടത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. ഒപ്പം തന്നെ ചെറിയ തോതില്‍ വിവാദവും തലപൊക്കിയിട്ടുണ്ട്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+