follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

കനത്ത മഴ മൂലം വീട്ടിലേക്ക് വെള്ളം കയറാതിരിക്കാനായി ഭൂപതിയുടെ ഭാര്യ ചെയ്ത പണി ;ഭര്‍ത്താവിന്റെ അന്താരാഷ്ട്ര ടെന്നീസ് ടവ്വലുകള്‍ വാതിലില്‍ തിരുകി

ന്യൂസ് ബ്യൂറോ മുംബൈ » Posted : 30/08/2017

മുംബൈ : മുംബൈയിലുണ്ടായ കനത്ത മഴയെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തല്‍ പലരും മരിക്കുകയും നിരവധി പേര്‍ ദുരിതത്തിലായിരിക്കുകയുമാണ്. ഇവിടെയാണ് ഇന്ത്യന്‍ ടെന്നീസ് താരം മഹേഷ് ഭൂപതിയും കുടുംബവും താമസിക്കുന്നത്. കനത്ത മഴ മൂലം വീട്ടിലേക്ക് വെള്ളം കയറാതിരിക്കാനായി ഭൂപതിയുടെ ഭാര്യ ചെയ്ത പണിയിപ്പോള്‍ അ്ദദേഹത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.



വീട്ടിലേക്ക് വെള്ളം കയറാതിരിക്കാനായി ലാറ ദത്ത ഭര്‍ത്താവിന്റെ ശേഖരത്തിലുള്ള ടവ്വലുകളെല്ലാം എടുത്ത് വാതിലിന് താഴെ വെച്ചു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍,യു.എസ് ഓപ്പണ്‍ ടൂര്‍ണമെന്റുകളില്‍ ഭൂപതി ഉപയോഗിച്ച ടവ്വലായിരുന്നു അത്. നിങ്ങള്‍ വീടിനുള്ളില്‍ ഇങ്ങിനെ സുരക്ഷിതരായിരിക്കൂ എന്ന കുറിപ്പോടെ ലാറ ഈ ചിത്രം ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

എന്നാല്‍, ഉടനെത്തന്നെ ഈ ട്വീറ്റിന് ഭൂപതിയുടെ മറുപടിയെത്തി. ‘നീ എന്നെ കളിപ്പിക്കുകയാണോ? അത് വര്‍ഷങ്ങളുടെ കഠിനധ്വാനമാണ്’ എന്നായിരുന്നു ഭൂപതിയുടെ മറുപടി. ഒപ്പം ദേഷ്യം പ്രകടിപ്പിച്ചുള്ള സ്‌മൈലിയുമുണ്ടായിരുന്നു. തുടര്‍ന്ന് ട്വിറ്ററില്‍ ആരാധകര്‍ ഇത് ഏറ്റെടുത്തതോടെ ഹിറ്റായി.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+