follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

ലോക ടെന്നീസ് താരം സെറീന വില്യംസ് അമ്മയായി

ഇന്റര്‍നാഷണല്‍ ഡെസ്‌ക്‌ » Posted : 02/09/2017

ന്യൂയോര്‍ക്ക്: വനിതാ ടെന്നീസിലെ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് പെണ്‍കുഞ്ഞിന്റെ അമ്മയായി. ഫ്‌ലോറിഡയിലെ ക്ലിനിക്കിലാണ് കുഞ്ഞ് സെറീന പിറന്നത്. റെഡിറ്റ് സഹ സ്ഥാപകന്‍ എലക്‌സിസ് ഒഹാനിയനാണ് സെറീനയുടെ പങ്കാളി.

മുപ്പത്തിയഞ്ചുകാരിയായ സെറീനയെ ബുധനാഴ്ചയായിരുന്നു വെസ്റ്റ് പാം ബീച്ചിലുള്ള സെന്റ് മേരീസ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്.



സെറീന ഗര്‍ഭം ധരിച്ച വിവരം അബദ്ധത്തിലാണ് നേരത്തെ പുറത്തായത്. സ്‌നാപ് ചാറ്റില്‍വന്നൊരു ചിത്രമാണ് വിവരം പുറത്തറിയാന്‍ കാരണമാക്കിയത്. താന്‍ 20 ആഴ്ച ഗര്‍ഭിണിയാണെന്ന് സ്‌നാപ് ചാറ്റില്‍ അതിനാടകീയമായാണു സെറിന അറിയിച്ചത്.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെറീന കിരീടം നേടിയത് കുഞ്ഞ് സെറീനയെ വയറ്റില്‍ ചുമന്നുകൊണ്ടായിരുന്നെന്ന് അപ്പോള്‍ മാത്രമാണ് ലോകം അറിഞ്ഞത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ഡബിള്‍സ് കളിച്ച് സെറീന നേടിയത് 22~ാം ഗ്രാന്‍ഡ്സ്ളാം കിരീടമായിരുന്നു. സ്റ്റെഫി ഗ്രാഫിന്റെ പേരിലുള്ള 22 ഗ്രാന്‍സ്‌ളാം കിരീടങ്ങളെന്ന റെക്കോര്‍ഡ് മറികടക്കുകയും ചെയ്തു. ചേച്ചി വീനസ് വില്യംസിനെ തോല്‍പിച്ചാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിലെ ചരിത്രനേട്ടം സെറീന കൈവരിച്ചത്.

അടിത്തിടെ വാനിറ്റി ഫെയര്‍ എന്ന മാസികയ്ക്കുവേണ്ടി നഗ്‌ന മോഡലായ സെറീന നഗ്‌ന ഫോട്ടോയ്ക്ക് മോഡലായി തന്റെ കുഞ്ഞിനെ വരവേല്‍ക്കുന്നത് തികച്ചും ആഘോഷപൂര്‍വമായിരിക്കും എന്നു പ്രഖ്യാപിച്ചിരുന്നു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+