follow us

1 USD = 64.680 INR » More

As On 21-09-2017 14:12 IST

ബ്ലാസ്‌റ്റേഴ്‌സിലേക്കുള്ള കാത്തിരുപ്പ് അവസാനിച്ചു; മടങ്ങിവരില്ലെന്ന് അന്റോണിയോ ജര്‍മന്‍

ഡല്‍ഹി ബ്യൂറോ » Posted : 02/09/2017

ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി കളിക്കാന്‍ അന്റോണിയോ ജര്‍മ്മന്‍ എത്തില്ല. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ച് വരാനുളള ആഗ്രഹം വെളിപ്പെടുത്തി തന്നെയായിരുന്നു ജര്‍മ്മന്റെ കുറിപ്പ്.



‘മുന്‍പ് പറഞ്ഞിരുന്നതുപോലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലും തിരിച്ചുവരുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇനി അത് സംഭവിക്കാന്‍ സാധ്യതയില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകരെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു, കഴിഞ്ഞ രണ്ടുവര്‍ഷക്കാലം ഇവിടെ ആയിരിക്കാന്‍ സാധിച്ചതില്‍ താന്‍ പൂര്‍ണ സംതൃപ്തനാണെന്നും ജര്‍മ്മന്‍ കുറിച്ചു.

ഐഎസ്എല്‍ മൂന്നാം സീസണില്‍ ബ്ലാസ്റ്റേഴ്‌സ് നിരയുടെ മുന്നേറ്റ നിരയുടെ കന്തുമുനയായിരുന്നുന്ന അന്റോണിയോ ജര്‍മ്മന്‍. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞകുപ്പായത്തില്‍ 20 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ജര്‍മന്‍ ആറുവട്ടം ബ്ലാസ്റ്റേഴ്‌സിനായി വല ചലിപ്പിച്ചു.

കഴിഞ്ഞ സീസണില്‍ ആരാധകരുടെ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ച്ചവെക്കാന്‍ ജര്‍മന് സാധിച്ചിരുന്നില്ല എങ്കിലും 2015 സീസണില്‍ സമ്മര്‍ദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഇടയിലും 9 മത്സരങ്ങളില്‍നിന്ന് 6 ഗോളുകള്‍ നേടിയ 25 കാരനായ യുവ ഇംഗ്ലീഷ് താരം മികച്ച പ്രകടനം കാഴ്ചവെച്ചു.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+