Advertisment

സ്പോർട്സ് കോട്ട സർട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍ തൊടുപുഴയില്‍

New Update

publive-image

Advertisment

തൊടുപുഴ: കോവിഡ് കാലഘട്ടത്തില്‍ വിദ്യാർത്ഥികള്‍ക്ക് കൈതാങ്ങായി ഇടുക്കി ജില്ലാ ഷട്ടില്‍ ബാറ്റ്മിന്റന്‍ അസോസിയേഷന്‍.

വിദ്യാർത്ഥികള്‍ക്ക് ഉപരിപഠനത്തിനുളള ഗ്രേസ് മാർക്ക് ലഭിക്കുന്നതിന് സ്പോർട്ട്സ് ക്വാട്ടയിലുളള സർട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍ നിലവില്‍ പൈനാവ്

സ്പോർട്സ് കൌണ്‍സിലിന്റെ ആഫീസില്‍ നേരിട്ട് ഹാജരാകേണ്ട സാഹചര്യമുണ്ട്.

എന്നാല്‍ ഷട്ടില്‍ ബാറ്റ്മിന്റന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഇതിനുളള സൌകര്യം ആഗസ്ത് 7 മുതല്‍ 17 –ാം തീയതി വരെ തൊടുപുഴ പുളിമൂട്ടില്‍ പ്ലാസയില്‍ ഇന്ത്യന്‍ സ്‌പോർട്സ് സെന്ററില്‍ ജില്ലാ സ്പോർട്സ് കൌണ്‍സിലിന്

ഇതിനുളള സൌകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നതായി ഷട്ടില്‍ ബാറ്റ്മിന്റന്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. റെനീഷ് മാത്യുവും സെക്രട്ടറി ഷൈജന്‍ സ്റ്റീഫനും അറിയിച്ചു.

sports news
Advertisment