/sathyam/media/media_files/2024/12/10/MJkwvbUHAFTWU9MK5QZk.jpg)
അബുദാബി: അബുദാബി ടി10 ക്രിക്കറ്റിലെ ഒത്തുകളി ആരോപണത്തിൽ നടപടിയുമായി ഐസിസി. ഒരു ഫ്രാഞ്ചൈസി ടീമിന്റെ അസിസ്റ്റന്റ് കോച്ചായിരുന്ന സണ്ണി ധില്ലന് 6 വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി.
2021ല്‍ അരങ്ങേറിയ അബുദാബി ടി10 പോരാട്ടത്തിലാണ് ഒത്തുകളി നടന്നത്. സംഭവത്തിൽ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമായി പരിശീലകനെ വിലക്കിയാണ് ഐസിസിയുടെ നടപടി.
ടൂര്‍ണമെന്റില്‍ ഒത്തുകളി നടന്നതായും ധില്ലനടക്കമുള്ളവര്‍ അഴിമതി വിരുദ്ധ നിയമങ്ങള്‍ ലംഘിച്ചതായും തെളിഞ്ഞു. വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം എട്ട് പേര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയിരുന്നു.
2017ല്‍ ആരംഭിച്ചതു മുതല്‍ ക്രിക്കറ്റ് ലോകത്ത് ആവേശം നിറച്ചാണ് അബുദാബി ടി10 പോരാട്ടം ശ്രദ്ധേയമായത്. അതിനിടെയാണ് 2021ലെ മത്സരങ്ങള്‍ ഒത്തുകളി ആരോപണത്തിന്റെ നിഴലിലായത്.
ഒരു താരം അമ്പരപ്പിക്കുന്ന രീതിയില്‍ നോബോള്‍ എറിഞ്ഞതോടെയാണ് കള്ളക്കളി വെളിച്ചത്തായത്.
ക്രീസ് വീട്ട് കൂടുതല്‍ മുന്നോട്ട് കയറി പന്തെറിയുന്ന താരത്തിന്റെ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. ഈ ചിത്രം കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ തന്നെ ഒത്തുകളി സംശയിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us