New Update
/sathyam/media/media_files/2025/01/02/WzekLk3K6JrMXruvzgUM.webp)
സിഡ്‌നി: ബോർഡർ ഗവാസ്കർ ട്രോഫി ടൂർണമെൻ്റിൽ ഓസ്ട്രേലിയയ്ക്ക് എതിരായ അഞ്ചാം ടെസ്റ്റില്‍ ക്യാപ്റ്റൻ രോഹിത് ശര്‍മ കളിക്കില്ല. പകരം ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുക.
Advertisment
രോഹിത് തന്നെയാണ് കളിക്കാത്ത തീരുമാനം സെലക്ടര്‍മാരെ അറിയിച്ചത്. പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്ത്യ വിജയിച്ചിരുന്നു.
ബുംറയായിരുന്നു ഈ മത്സരത്തിൽ ഇന്ത്യയെ നയിച്ചത്. രോഹിത്തിനു പകരം ശുബ്മാൻ ഗില്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം പിടിച്ചേക്കും. പരമ്പരയിൽ ഇപ്പോൾ ഓസീസ് 2-1ന് മുന്നിലാണ്.
ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ കഴിഞ്ഞ ദിവസം ബുംറ ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളായ ബുംറ ഐസിസി ടെസ്റ്റ് റാങ്കിങില്‍ രവിചന്ദ്രന്‍ അശ്വിന്റെ റെക്കോര്‍ഡ് മറികടന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us