New Update
/sathyam/media/media_files/2024/11/12/E0KOe6jqIObflQQBUaCV.webp)
ഇസ്‍ലാമാബാദ്: ചാമ്പ്യൻസ് ട്രോഫിക്ക് വേദിയാകുന്ന പാകിസ്താനിൽ കളിക്കാൻ ഇന്ത്യൻ ടീം വരുന്നില്ലെങ്കിൽ, ആതിഥേയ ടീമിന് രണ്ടു പോയന്‍റ് അനുവദിക്കണമെന്ന് മുൻ പാക് താരം ബാസിത് അലി.
Advertisment
ടൂർണമെന്‍റ് ഹൈബ്രിഡ് മോഡലിൽ നടക്കുകയാണെങ്കിൽ പാകിസ്താൻ അവരുടെ മത്സരങ്ങൾ സ്വന്തം മണ്ണിൽ കളിക്കണമെന്നും ഇന്ത്യ വരാൻ വിസമ്മതിക്കുന്ന പക്ഷം ആതിഥേയ രാജ്യത്തിന് രണ്ടു പോയന്‍റ് അനുവദിക്കണമെന്നുമാണ് താരത്തിന്‍റെ ആവശ്യം.
1996 ഏകദിന ലോകകപ്പിന്‍റെ ആതിഥ്യ രാജ്യങ്ങളിലൊന്നായ ശ്രീലങ്കയിൽ കളിക്കാൻ വെസ്റ്റിൻഡീസും ആസ്ട്രേലിയയും വിസമ്മതിച്ചതിനെ തുടർന്ന് ലങ്കക്ക് അന്ന് രണ്ടു പോയന്‍റ് വീതം അനുവദിച്ചിരുന്നു. ഇക്കാര്യം ഓർമിപ്പിച്ചാണ് ബാസിത് അലിയുടെ പരാമർശം.
ലങ്കക്കൊപ്പം ഇന്ത്യയും പാകിസ്താനും സംയുക്ത വേദിയായ ആ ലോകകപ്പിൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിൻഡീസും ഓസീസും കളിക്കാൻ വിസമ്മതിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us