സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
/sathyam/media/media_files/vFcB1PORunx1cOo0dpDD.webp)
മുംബൈ: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിനായുള്ള മത്സരക്രമം പ്രഖ്യാപിച്ചു. മൂന്ന് ഏകദിന മത്സരങ്ങളുടെയും, മൂന്ന് ടി20 മത്സരങ്ങളുടെയും സമയക്രമമാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്.
Advertisment
ജൂലൈ 27ന് പല്ലേക്കലെയിൽ നടക്കുന്ന ടി20 മത്സരത്തോടെ പരമ്പര ആരംഭിക്കും. ഓഗസ്റ്റ് 7ന് കൊളംബോയിൽ നടക്കുന്ന ഏകദിനത്തോടെ പര്യടനം അവസാനിക്കും.
ജൂലൈ 26, 27, 29 തീയതികളിലാണ് ടി20 മത്സരങ്ങൾ നടക്കുക. ഏകദിന മത്സരങ്ങൾ കൊളംബോയിൽ ഓഗസ്റ്റ് 1, 4, 7 തീയതികളിൽ നടക്കും.
ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിന്റെ ആദ്യ പരമ്പര കൂടിയാകും ഇത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ ചൊവ്വാഴ്ചയാണ് ഗംഭീറിനെ ഇന്ത്യയുടെ മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us