/sathyam/media/media_files/Qd5Bg9UK7vkfPTqREQP1.jpg)
ചെ​ന്നൈ: ഇ​ന്ത്യ​ന്‍ വ​നി​ത​ക​ളും ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ വ​നി​ത​ക​ളും ത​മ്മി​ല്‍ ന​ട​ക്കു​ന്ന ടെ​സ്റ്റ് മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം ദി​ന​ത്തി​ലെ മ​ത്സ​രം അ​വ​സാ​നി​ച്ചു. ആ​ദ്യ ഇ​ന്നിം​ഗ്​സി​ല്‍ ഇ​ന്ത്യ 603 റ​ണ്‍​സെ​ടു​ത്ത് ഡി​ക്ല​യ​ര്‍ ചെ​യ്തു. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 236 റ​ണ്‍​സ് എ​ടു​ത്തി​ട്ടു​ണ്ട്.
നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 525 എ​ന്ന നി​ല​യി​ല്‍ ര​ണ്ടാം ദി​നം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ 78 റ​ണ്‍​സ് കൂ​ടി ചേ​ര്‍​ത്ത് ഇ​ന്നിം​ഗ്​സ് ഡി​ക്ല​യ​ര്‍ ചെ​യ്തു. ക്യാ​പ്റ്റ​ന്‍ ഹ​ര്‍​മ​ന്‍ പ്രീ​തും റി​ച്ച ഘോ​ഷും മി​ക​ച്ച രീ​തി​യി​ലാ​ണ് ബാ​റ്റ് വീ​ശി​യ​ത്. ഹ​ര്‍​മ​ന്‍​പ്രീ​ത് 69 ഉം ​റി​ച്ച 86 ഉം ​റ​ണ്‍​സെ​ടു​ത്തു. ഷെ​ഫാ​ലി വ​ര്‍​മ​യു​ടെ​യും സ്മൃ​തി മ​ന്ദാ​ന​യു​ടെ​യും ഗം​ഭീ​ര പ്ര​ക​ട​ന​ത്തി​ന്‍റെ മി​ക​വി​ലാ​ണ് ഇ​ന്ത്യ കൂ​റ്റ​ന്‍ സ്​കോ​ര്‍ എ​ടു​ത്ത​ത്.
മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 96 റ​ണ്‍​സെ​ടു​ക്കു​ന്ന​തി​നി​ടെ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​മാ​യി. എ​ന്നാ​ല്‍ പി​ന്നീ​ട് ഒ​ത്തു​ചേ​ര്‍​ന്ന സൂ​ന്‍ ലൂ​സും മ​രി​സാ​നെ കാ​പ്പും പി​ടി​ച്ചു​നി​ന്നു. ഇ​രു​വ​രും അ​ര്‍​ദ്ധ​സെ​ഞ്ചു​റി നേ​ടി. ടീം ​സ്​കോ​ര്‍ 189ല്‍ ​നി​ല്‍​ക്കെ ലൂ​സ് പു​റ​ത്താ​യി. പി​ന്നീ​ട് വ​ന്ന ഡെ​ല്‍​മി ട​ക്ക​ര്‍ പെ​ട്ടെ​ന്ന് പു​റ​ത്താ​യി.
ര​ണ്ടാം ദി​നം ക​ളി നി​ര്‍​ത്തു​മ്പോ​ള്‍ മ​രി​സാ​നെ കാ​പ്പും ന​ഡൈ​ന്‍ ഡി ​ക്ല​ര്‍​ക്കും ആ​ണ് ക്രീസി​ലു​ള്ള​ത്. ഇ​ന്ത്യ​യെ​ക്കാ​ള്‍ 367 റ​ണ്‍​സ് പി​ന്നി​ലാ​ണ്. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി സ്​നേ​ഹ റാ​ണ മൂ​ന്ന് വി​ക്ക​റ്റു​ക​ളും ദീ​പ്തി ശ​ര്‍​മ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us