New Update
/sathyam/media/media_files/jzoOFyqka2orGQlImIMg.webp)
അഹമ്മദാബാദ്: ഐ.പി.എൽ എലിമിനേറ്ററിൽ നാല് വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെ സഞ്ജുവും സംഘവും ക്വാളിഫയറിൽ. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരൂ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 19 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
Advertisment
30 പന്തിൽ 45 റൺസെടുത്ത ഓപണർ യശസ്വി ജയ്സ്വാളാണ് ടോപ് സ്കോറർ.ടോം കോഹ്ലർ-കാഡ്മോർ (20), നായകൻ സഞ്ജു സാംസൺ (17), റിയാൻ പരാഗ് (36), ധ്രുവ് ജുറേൽ (8), ഷിംറോൺ ഹെറ്റ്മെയർ (26) എന്നിവർ പുറത്തായി. 16 റൺസുമായി റോവ്മാൻ പവൽ പുറത്താവാതെ നിന്നു.
വെള്ളിയാഴ്ച ചെന്നൈയിൽ നടക്കുന്ന ക്വാളിഫയറിൽ രാജസ്ഥാൻ സൺറൈസേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us