New Update
/sathyam/media/media_files/2025/01/01/e3YoJptqIuISHrnQNIWU.jpg)
മുംബൈ: പുതുവര്‍ഷത്തില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ ഫാസ്റ്റ് ബൗളറായ ജസ്പ്രീത് ബുംറ. ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയിന്റാണ് ബുംറ സ്വന്തമാക്കിയിരിക്കുന്നത്. ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളര്‍മാരുടെ ഏറ്റവും പുതിയ പട്ടികയില്‍ ഒന്നാം സ്ഥാനത്തും തുടരുന്നുണ്ട്.
Advertisment
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനമാണ് ബുംറയുടെ പോയിന്റ് ഉയര്‍ത്തിയത്. നാലു മത്സരങ്ങളില്‍ നിന്ന് 30 വിക്കറ്റ് നേടിയ ബുംറ പരമ്പരയിലെ മികച്ച ബൗളറാണ്. 904 പോയിന്റ് കരസ്ഥമാക്കിയ രവിചന്ദ്രന്‍ അശ്വിനെയാണ് 907 റേറ്റിങ് പോയിന്റ് നേടി ബുംറ മറികടന്നത്.
സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്സ് ട്രോഫിക്കുള്ള ഐസിസി പുരുഷ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിനും ഐസിസി പുരുഷ ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിനും ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട താരം കൂടിയാണ് ബുംറ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us