New Update
/sathyam/media/media_files/2024/12/01/z6jDOswqvhdTsofQmmHR.jpg)
കാന്‍ബറ: പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ പിങ്ക് ബോള്‍ സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് അനായാസ ജയം.5 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.
Advertisment
50 ഓവറാക്കി പുതുക്കി നിശ്ചയിച്ച പോരില്‍ ആദ്യം ബാറ്റ് ചെയ്ത പ്രൈം മിനിസ്റ്റേഴ്‌സ് ഇലവന്‍ 43.2 ഓവറില്‍ 240 റണ്‍സില്‍ പുറത്തായി. ഇന്ത്യ 46 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെടുത്താണ് ജയം സ്വന്തമാക്കിയത്.
ഇന്ത്യക്കായി ശുഭ്മാന്‍ ഗില്‍ അര്‍ധ സെഞ്ച്വറി നേടി. താരം 50 റണ്‍സെടുത്തു. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (45), നിതീഷ് കുമാര്‍ റെഡ്ഡി (42), കെഎല്‍ രാഹുല്‍ (27), രവീന്ദ്ര ജഡേജ (27), വാഷിങ്ടന്‍ സുന്ദര്‍ (പുറത്താകാതെ 42) എന്നിവരെല്ലാം ബാറ്റിങില്‍ തിളങ്ങി.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ വീണ്ടും ബാറ്റിങില്‍ നിരാശപ്പെടുത്തി. 11 പന്തില്‍ 3 റണ്‍സുമായി രോഹിത് മടങ്ങി. സമീപ കാലത്ത് ടെസ്റ്റില്‍ ഫോം ഔട്ടായി തുടരുകയാണ് ക്യാപ്റ്റൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us