സിക്സർ വെടിക്കെട്ടുകൊണ്ട് അമ്പരിപ്പിച്ച് 21കാരൻ, വെറും 97 പന്തില്‍ ഡബിൾ സെഞ്ചുറി !

New Update
G

ലഖ്‌നൗ: അണ്ടര്‍ 23 സ്റ്റേറ്റ് എ ട്രോഫി പോരാട്ടത്തില്‍ അതിവേഗ ഇരട്ട സെഞ്ച്വറിയടിച്ച് 21കാരന്‍.

Advertisment

ഇക്കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിച്ച സമീര്‍ റിസ്‌വിയാണ് സിക്സർ വെടിക്കെട്ടുകൊണ്ട് അമ്പരിപ്പിച്ചത്.

ഉത്തര്‍പ്രദേശ് ടീമിന്റെ നായകന്‍ കൂടിയായ റിസ്‌വി ത്രിപുരയ്‌ക്കെതിരായ പോരാട്ടത്തില്‍ വെറും 97 പന്തില്‍ 201 റണ്‍സടിച്ച് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു.


ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും വേഗമാര്‍ന്ന ഇരട്ട ശതകമാണ് യുപി നായകന്‍ സ്വന്തം പേരിലാക്കിയത്.


അണ്ടർ 23 വിഭാ​ഗത്തിലാണ് റെക്കോർഡ്. 20 സിക്‌സുകളും 13 ഫോറുകളും നിറഞ്ഞ ഇന്നിങ്‌സ്.

നിലവില്‍ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമാര്‍ന്ന ഇരട്ട സെഞ്ച്വറി റെക്കോര്‍ഡ് ന്യൂസിലന്‍ഡിന്റെ ചാഡ് ബൗസിന്റെ പേരിലാണ്. 103 പന്തിലാണ് താരത്തിന്റെ നേട്ടം. 

Advertisment