ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ പ​ര​മ്പ​ര തൂ​ത്തു​വാ​രി‍ ദ​ക്ഷി​ണാ​ഫ്രി​ക്കയുടെ കുതിപ്പ്. ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷിപ്പ് പോ​യ​ന്റ് പ​ട്ടി​ക​യി​ൽ ഒ​ന്നാമത്. ഓ​സീ​സി​നോ​ട് തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​തോടെ ഇ​ന്ത്യ​ മൂന്നാം സ്ഥാനത്തേക്ക് വീണു. ഇ​ന്ത്യ​ക്ക് ഫൈ​ന​ൽ പ്ര​വേ​ശ​നം കടുക്കും

New Update
D

ദു​ബായ്: ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ പ​ര​മ്പ​ര തൂ​ത്തു​വാ​രി‍യ ദ​ക്ഷി​ണാ​ഫ്രി​ക്ക ഐ.​സി.​സി ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ് പോ​യ​ന്റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം​സ്ഥാ​ന​ത്തേ​ക്ക് ക​യ​റി.

Advertisment

ആ​സ്ട്രേ​ലി​യ​യെ ര​ണ്ടാ​മ​താ​ക്കി​യാ​ണ് പ്രോ​ട്ടീ​സി​ന്റെ മു​ന്നേ​റ്റം. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ പോ​യ​ന്റ് ശ​ത​മാ​നം 63.33ലേ​ക്ക് ഉ​യ​ർ​ന്ന​പ്പോ​ൾ ഓ​സീ​സി​ന്റേ​ത് 60.71 ആ​ണ്.


മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ഇ​ന്ത്യ​യു​ടേ​ത് 57.29ഉം. ​നാ​ട്ടി​ൽ പാ​കി​സ്താ​നെ​തി​രാ​യ പ​ര​മ്പ​ര​യും തു​ട​ങ്ങാ​നി​രി​ക്കെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ് ഫൈ​ന​ൽ പ്ര​തീ​ക്ഷ​ക​ൾ സ​ജീ​വ​മാ​യി.


ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ 0-3ന് ​തോ​റ്റ​മ്പി​യ​തും അ​ഡ​ലെ​യ്ഡ് ടെ​സ്റ്റി​ൽ ഓ​സീ​സി​നോ​ട് തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​തു​മാ​ണ് ഇ​ന്ത്യ​യെ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് വീ​ഴ്ത്തി​യ​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക മു​ന്നേ​റു​ന്ന​ത് രോ​ഹി​ത് ശ​ർ​മ​ക്കും സം​ഘ​ത്തി​നും തി​രി​ച്ച​ടി​യാ​ണ്. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ർ കൂ​ടി​യാ​യ ആ​സ്ട്രേ​ലി​യ​യോ​ട് ശേ​ഷി​ക്കു​ന്ന മൂ​ന്നി​ൽ ര​ണ്ട് മ​ത്സ​ര​ങ്ങ​ളെ​ങ്കി​ലും ജ​യി​ക്ക​ൽ ഇ​തോ​ടെ ഇ​ന്ത്യ​ക്ക് അ​നി​വാ​ര്യ​മാ​യി. അ​ല്ലാ​ത്ത പ​ക്ഷം ദ​ക്ഷി​ണാ​ഫ്രി​ക്ക-​ആ​സ്ട്രേ​ലി​യ ഫൈ​ന​ലി​ന് വ​ഴി​തെ​ളി​യും.

Advertisment