ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിനു മുന്നോടിയായി ഇന്ത്യന്‍ ടീമില്‍ അഴിച്ചു പണി. അശ്വിന്റെ പകരക്കാരനായി എത്തുക സ്പിന്‍ ഓള്‍ റൗണ്ടര്‍ തനുഷ് കൊടിയാൻ

New Update
thanush kodiyan

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി ഇന്ത്യന്‍ ടീമില്‍ അഴിച്ചു പണി. മുംബൈ സ്പിന്‍ ഓള്‍ റൗണ്ടര്‍ യാനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. 

Advertisment

അപ്രതീക്ഷിതമായി വിരമിച്ച ഇതിഹാസ സ്പിന്നര്‍ ആര്‍ അശ്വിന്റെ പകരക്കാരനായാണ് താരം എത്തുന്നത്. മെല്‍ബണില്‍ ടീം ക്യാമ്പില്‍ തനുഷ് ചേരും.


ആഭ്യന്തര ക്രിക്കറ്റില്‍ സമീപ കാലത്ത് മികച്ച പ്രകടനമാണ് തനുഷ് പുറത്തെടുത്തത്. ഓഫ് സ്പിന്നറായ താരം വലം കൈയന്‍ ബാറ്ററുമാണ്.


സമീപ കാലത്ത് ഓസ്‌ട്രേലിയയില്‍ കളിച്ച ഇന്ത്യ എ ടീമിലും താരം അംഗമായിരുന്നു തനുഷ്. 33 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നു 1525 റണ്‍സും 101 വിക്കറ്റുകളം താരം നേടിയിട്ടുണ്ട്.

Advertisment