Advertisment

റഷ്യയുടെ കോവിഡ് വാക്സീൻ സ്പുട്നിക് V ഏപ്രിൽ അവസാനത്തോടെ ഇന്ത്യയിൽ എത്തും: മേയ് മാസത്തിന്റെ തുടക്കത്തിൽ ചുരുക്കം കുറച്ചു പേർക്കാകും വാക്സീൻ നൽകുക: പിന്നീട് ഘട്ടം ഘട്ടമായി വർധിപ്പിക്കും

New Update

publive-image

Advertisment

ന്യൂഡൽഹി: റഷ്യയുടെ കോവിഡ് വാക്സീൻ സ്പുട്നിക് V ഏപ്രിൽ അവസാനത്തോടെ ഇന്ത്യയിൽ എത്തുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ ബാല വെങ്കിടേഷ് വർമ. മേയ് ആദ്യ വാരം മുതൽ വിതരണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മേയ് മാസത്തിന്റെ തുടക്കത്തിൽ ചുരുക്കം കുറച്ചു പേർക്കാകും വാക്സീൻ നൽകുക. പിന്നീട് ഘട്ടം ഘട്ടമായി വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയുടെ സ്പുട്നിക് V വാക്സീൻ ഇന്ത്യയിൽ ഉപയോഗിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) കഴിഞ്ഞ ദിവസമാണ് അനുമതി നൽകിയത്.

വാക്സീന് ഇന്ത്യയിൽ ചില ഉപാധികളോടെ ഉപയോഗാനുമതി നൽകാൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനു കീഴിലുള്ള വിദഗ്ധ സമിതി ശുപാർശ ചെയ്തിരുന്നു. ഇതു പരിഗണിച്ചാണ് അനുമതി.

Advertisment